
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ബിഗ് കാന്‍വാസ് കഥപറച്ചിലില്‍ ഒരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച ചിത്രമായിരുന്നു ബാഹുബലി. തെലുങ്ക് സിനിമയെ ഒറ്റയടിക്ക് പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ചിത്രമായും അത് മാറി. ബാഹുബലി 2 ന് ശേഷം എത്തിയ ആര്‍ആര്‍ആറിലൂടെ വിദേശ രാജ്യങ്ങളിലും ആരാധകരെ നേടി രാജമൗലി. ഇപ്പോള്‍ താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം. മഹേഷ് ബാബു നായകനാവുന്ന വാരണാസി ആണ് ആ ചിത്രം. ചിത്രത്തിന്‍റെ പുതുതായി പുറത്തെത്തുന്ന ഓരോ അപ്ഡേറ്റും സിനിമാപ്രേമികളില്‍ വലിയ ആകാംക്ഷയാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്ന് പുറത്തെത്തിയിരിക്കുകയാണ്.
ബാഹുബലിയിലെ യുദ്ധരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. അവിടെ കണ്ടതിനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പവും മിഴിവുമുള്ള യുദ്ധരംഗങ്ങളാവും രാജമൗലി വാരാണസിയില്‍ സൃഷ്ടിക്കുക എന്നതാണ് പുതിയ വിവരം. ചിത്രത്തിലെ ഒരു യുദ്ധരംഗം സൃഷ്ടിക്കാനായി 3500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയാണ് രാജമൗലി ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനുവേണ്ടി കഴിഞ്ഞ ഏതാനും ആഴ്ചകളായി തയ്യാറെടുപ്പുകളിലാണ് ടീം. എന്നാല്‍ ചിത്രീകരിക്കുന്നതിന്‍റെ പതിന്മടങ്ങ് വലിപ്പമുള്ള രംഗങ്ങളാവും ബിഗ് സ്ക്രീനില്‍ പ്രേക്ഷകര്‍ കാണുക. വിഷ്വല്‍ എഫക്റ്റ്സിന്‍റെ സഹായത്തോടെയാണ് ഇത്. 50,000 പടയാളികളാവും സ്ക്രീനില്‍ എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ യുദ്ധരംഗങ്ങളില്‍ ഒന്നായി ഇത് മാറും.
ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ആവും വാരണാസി എന്നാണ് കരുതപ്പെടുന്നത്. വ്യത്യസ്ത ടൈംലൈനുകളിലൂടെയുള്ള നായകന്‍റെ സഞ്ചാരമാവും ചിത്രം. മഹേഷ് ബാബു രുദ്ര എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് മന്ദാകിനി എന്നാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെയെത്തുന്നത്. മലയാളികളെ സംബന്ധിച്ച് ഈ ചിത്രത്തില്‍ ഒരു അധിക കൗതുകമുണ്ട്. പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു എന്നതാണ് അത്. കുംഭ എന്നാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പൃഥ്വിരാജിന് ഇതുവരെ ലഭിച്ച അഭിനയാവസരങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. 2027 ഏപ്രില്‍ 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ