നായികമാരായി നിമിഷയും രജിഷയും; 'സ്റ്റാന്‍ഡ് അപ്പ്' നവംബറില്‍

Published : Sep 28, 2019, 11:14 PM IST
നായികമാരായി നിമിഷയും രജിഷയും; 'സ്റ്റാന്‍ഡ് അപ്പ്' നവംബറില്‍

Synopsis

വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.  

രജിഷ വിജയനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്റ്റാന്‍ഡ് അപ്പ്' നവംബറില്‍ പ്രദര്‍ശനത്തിനെത്തും. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രം ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ, ടീസര്‍ ലോഞ്ച് ഒക്ടോബര്‍ ആദ്യവാരം നടക്കും.

ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസിന്റേതാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും വര്‍ക്കി സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്.

അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സ്റ്റാന്‍ഡ് അപ്പ് കോമേഡി ചെയ്യുന്ന കീത്തി ( നിമിഷ)യുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു