
ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ ഗെയിം ഷോയാണ് സ്റ്റാര്‍ട്ട് മ്യൂസിക്. സീരിയിലെയും മറ്റ് ഹിറ്റ് ഷോകളിലെയും താരങ്ങളാണ് സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പങ്കെടുക്കുന്നത്. ഷോയില്‍ ഇപ്പോള്‍ കല്യാണമേളമാണ്. മുഹൂര്‍ത്തമടുക്കുമ്പോള്‍ വധുവിനെ ചൊല്ലിയുണ്ടാകുന്ന തര്‍ക്കത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്.
നടൻ ജോണ്‍ ജേക്കബിനെയാണ് പ്രമോ വീഡിയോയില്‍ വരനായി കാണാനാകുന്നത്. കുടുംബവിളക്കില്‍ വേഷമിട്ട രേഷ്‍മ നന്ദുവാണ് വീഡിയോയില്‍ വധുവായിട്ടുള്ളത്. അനൂപ് കൃഷ്‍ണനും നടി ആര്യയുമാണ് ഷോയുടെ അവതാരകര്‍. സംഗീതവും നര്‍മവും നിറഞ്ഞ ഒട്ടേറെ രംഗങ്ങളാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിലുണ്ടാകാറുള്ളത്.
ഏഷ്യാനെറ്റിലെ കാതോട് കാതോരം എന്ന സീരിയലിലെ നായകനാണ് ജോണ്‍ ജേക്കബ്. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹജീതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന മീനുവിലൂടെയുമാണ് കാതോട് കാതോരത്തിന്റെ കഥ പുരോഗമിക്കുന്നത്. കാതോട് കാതോരം പ്രേക്ഷകർക്ക് വ്യത്യസ്‍ത സീരിയല്‍ അനുഭവം പകരുന്നതാണ്. സംവിധാനം പ്രവീൺ കടയ്ക്കാവൂർ ആണ്. കൃഷ്ണേന്ദു ഉണ്ണികൃഷ്‍ണനാണ് നായിക. പ്രേക്ഷകര്‍ ഏറ്റെടുത്ത ഹിറ്റായി മാറിയ സീരിയലാണ് കാതോട് കാതോരം.
ഭാര്യ ധന്യാ മേരി വര്‍ഗീസിനൊപ്പമുള്ള വീഡിയോ അടുത്തിടെ ജോൺ ജേക്കബിന്റേതായി സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രണയിച്ച് കൊതിതീരാത്ത യുവ മിഥുനങ്ങളെപ്പോലെ വീഡിയോയുമായി എത്തുകയായിരുന്നു നടിയുമായ ധന്യാ മേരി വര്‍ഗീസിനൊപ്പം ജോണ്‍ ജേക്കബും. ഒരു വേനൽ പുഴയിൽ തെളിനീരിൽ എന്ന പ്രണയ ഗാനത്തിനാണ് ജോണ്‍ ജേക്കബും ബിഗ് ബോസിലൂടെയും ശ്രദ്ധയാകര്‍ഷിച്ച താരമായ ധന്യാ മേരി വര്‍ഗീസും ചുവട് വെച്ച് അഭിനയിക്കുന്നത്. ഉള്ളിലെ പ്രണയത്തെ പൂർണമായും പ്രകടിപ്പിക്കുകയാണ് താരങ്ങള്‍ എന്ന് ധന്യയുടെയും ജോണ്‍ ജേക്കിന്റെയും വീഡിയോ കാണുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക