'തല്ല് കേസ്' ചര്‍ച്ചയായി, മാസ്റ്റര്‍പീസ് ഒടിടി റിലീസിന്, ചിരിപ്പിക്കാൻ ഷറഫുദ്ദീനൊപ്പം നിത്യാ മേനനും
കേരള ക്രൈം ഫയല്‍സിനു ശേഷം ഒടിടിയില്‍ മാസ്റ്റര്‍പീസ് റിലീസിന്.

ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിന്റെ കേരള ക്രൈം ഫയല്‍സ് ആ പ്ലാറ്റ്‍ഫോമിലെ ആദ്യ മലയാളം വെബ് സീരീസായിരുന്നു. ഇപ്പോള്‍ പുതിയ ഒരു മലയാളം സീരീസുമായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ എത്തുകയാണ്. മാസ്റ്റര്‍പീസാണ്
ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലെത്തുന്നത്. നിത്യാ മേനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഒക്ടോബറിന് സ്‍ട്രീമിംഗ് തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു തെക്കൻ തല്ല് കേസിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച ശ്രീജിത്താണ് മാസ്റ്റര്‍പീസ് ഒരുക്കുന്നത്. ശാന്തി കൃഷ്‍ണയും അശോകനും വെബ് സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന ബിനോയ് എന്ന കഥാപാത്രത്തിന്റെയും നിത്യാ മേനെന്റെ റിയയും ചുറ്റിപ്പറ്റിയാണ് കഥ. അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിക്കുന്നത് ബിജിബാലാണ്. സീരീസ് മാത്യു ജോര്‍ജാണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും മാസ്റ്റര്‍പീസ് ലഭ്യമാകും. ചിരിക്ക് പ്രാധാന്യമുള്ള ഒരു വെബ്‍ സീരീസായിരിക്കും മാസ്റ്റര്‍പീസ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഷറഫുദ്ദീൻ നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം മധുര മനോഹര മോഹമാണ്. കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്‍തതാണ് മധുര മനോഹര മോഹം. പത്തനംതിട്ടയിലെ ജില്ലയിലെ നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവൻ, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, രജിഷ വിജയന്‍ എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ധീന്റെ ഈ ചിത്രം നല്‍കുന്നുണ്ട്.
നിര്‍മാണം ബിത്രിഎം ക്രിയേഷൻസാണ്. സംഗീതം ഹിഷാം അബ്‍ദുള്‍ വഹാബാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സെല്‍വരാജ് ചന്ദ്രുവാണ്. സര്‍പ്രൈസ് വിജയമായിരുന്നു മാറിയിരുന്നു ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക