Start music season 3 grand finale : 'സ്റ്റാർട്ട് മ്യൂസിക്' സീസൺ 3 ഗ്രാൻഡ് ഫിനാലെ; ഏഷ്യാനെറ്റില്‍ ഇന്ന്

Published : Dec 26, 2021, 12:17 PM IST
Start music season 3 grand finale : 'സ്റ്റാർട്ട് മ്യൂസിക്' സീസൺ 3 ഗ്രാൻഡ് ഫിനാലെ; ഏഷ്യാനെറ്റില്‍ ഇന്ന്

Synopsis

മുഖ്യാതിഥി ഉണ്ണി മുകുന്ദന്‍

മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ (Start music season 3 grand finale) ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ ആണ് ഫിനാലെയിലെ മുഖ്യാതിഥി. 

മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 യുടെ അവസാന പോരാട്ടത്തിനായി മാറ്റുരക്കുന്നത്  സാന്ത്വനം, തൂവൽസ്പർശം, കൂടെവിടെ, പാടാത്ത പൈങ്കിളി എന്നീ ജനപ്രിയപരമ്പരകളിലെ താരങ്ങളാണ്. ഗ്രാൻഡ് ഫിനാലെയിൽ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങൾ വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ  മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.  ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയുമാണ് പരിപാടിയുടെ  അവതാരകരായി എത്തുന്നത്. വിജയിയെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്.

വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഡിസംബർ 26 ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യും.

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ