ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒരുമിച്ച്; 'സ്റ്റാര്‍ട്ട് മ്യൂസിക്' സീസൺ 5 ഏഷ്യാനെറ്റിൽ

Published : Aug 18, 2023, 11:12 AM IST
ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒരുമിച്ച്; 'സ്റ്റാര്‍ട്ട് മ്യൂസിക്' സീസൺ 5 ഏഷ്യാനെറ്റിൽ

Synopsis

നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം

ജനപ്രീതിയിൽ എന്നും മുന്നിൽ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക്– ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ  മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.
 
നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു. ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്തിനൊപ്പം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ അലൻസിയര്‍, ദേവി വർമ്മ, ബേബി തന്മയ, ഗായിക മൃദുല വാര്യര്‍ എന്നിവർ ചേർന്നാണ്. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 5 മത്സരാര്‍ഥികളായ ശോഭ, നാദിറ, ജുനൈസ്, ലച്ചു, റിനോഷ്, സെറീന, വിഷ്ണു ജോഷി, മനീഷ, ശ്രുതി ലക്ഷ്മി എന്നിവരാണ്.
 
വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ  സംപ്രേക്ഷണം ചെയ്യുന്നു.

ALSO READ : ആരാണ് 'മാത്യു', എന്താണ് അയാളുടെ ഭൂതകാലം? നെല്‍സണ്‍ പറഞ്ഞ കഥയെക്കുറിച്ച് 'ജയിലര്‍' ക്യാമറാമാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്