സ്റ്റേ നീങ്ങി; 'പൊറാട്ട് നാടകം' തിയറ്ററുകളിലേക്ക്

Published : Dec 18, 2023, 06:00 PM IST
സ്റ്റേ നീങ്ങി; 'പൊറാട്ട് നാടകം' തിയറ്ററുകളിലേക്ക്

Synopsis

പകർപ്പവകാശ ലംഘനത്തിന്‍റെ പേരിൽ ആരോപണം നേരിട്ട സിനിമ

കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച പൊറാട്ട് നാടകം എന്ന സിനിമയ്ക്ക്  എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരു ഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി (നമ്പർ 1) ഉപാധികളോടെ പൊറാട്ട്നാടകത്തിന്‍റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊറാട്ട്നാടകത്തിന്റെ സംവിധായകൻ നൗഷാദ്സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. നിർമ്മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

ALSO READ : 'കെജിഎഫി'നെ വെല്ലുന്ന കാന്‍വാസ്, പ്രഭാസിനെ എഴുതിത്തള്ളിയവര്‍ക്ക് കാത്തിരിക്കാം; 'സലാര്‍' റിലീസ് ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'