Asianet News MalayalamAsianet News Malayalam

'കെജിഎഫി'നെ വെല്ലുന്ന കാന്‍വാസ്, പ്രഭാസിനെ എഴുതിത്തള്ളിയവര്‍ക്ക് കാത്തിരിക്കാം; 'സലാര്‍' റിലീസ് ട്രെയ്‍ലര്‍

ആദ്യ ട്രെയ്‍ലറിനേക്കാള്‍ ആവേശം സൃഷ്ടിക്കുന്നതാണ് രണ്ടാം ട്രെയ്‍ലര്‍

salaar release trailer prabhas prithviraj sukumaran prashanth neel hombale films nsn
Author
First Published Dec 18, 2023, 4:26 PM IST

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് സലാറിന് ലഭിച്ചതുപോലെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച മറ്റൊരു ചിത്രമില്ല. അതത് ഭാഷകളില്‍ വലിയ ശ്രദ്ധ നേടിയ ചിത്രങ്ങള്‍ ഉണ്ടെങ്കിലും പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസിന് മുന്‍പ് ആവേശമുയര്‍ത്തിയ ഒരു ചിത്രം ഉണ്ടായിട്ടില്ല. ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലാത്ത പ്രഭാസിന്‍റെ തിരിച്ചുവരവ് ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സലാറിന്‍റെ റിലീസ് ഡിസംബര്‍ 22 ന് ആണ്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ രണ്ടാഴ്ച മുന്‍പ് പുറത്തെത്തിയത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ റിലീസിന് മുന്‍പ് മറ്റൊരു ട്രെയ്ലര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ആദ്യ ട്രെയ്‍ലറിനേക്കാള്‍ ആവേശം സൃഷ്ടിക്കുന്നതാണ് രണ്ടാം ട്രെയ്‍ലര്‍. ആദ്യ ട്രെയ്‍ലറിന് 3.47 മിനിറ്റ് ദൈര്‍ഘ്യം ഉണ്ടായിരുന്നുവെങ്കില്‍ പുതിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം 2.53 മിനിറ്റ് ആണ്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്നത് മലയാളി സിനിമാപ്രേമികള്‍ക്ക് ചിത്രത്തില്‍ അധിക താല്‍പര്യം ഉണ്ടാക്കുന്ന ഘടകമാണ്. കേരളത്തിലും വമ്പന്‍ വിജയം നേടിയ, മുഖ്യധാരാ കന്നഡ സിനിമയുടെ ഖ്യാതി പാന്‍ ഇന്ത്യന്‍ തലത്തില്‍ എത്തിച്ച കെജിഎഫിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സലാറിന്‍റെ സംവിധാനം. കെജിഎഫിന് ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു, മധു ഗുരുസ്വാമി, ജോണ്‍ വിജയ്, സപ്തഗിരി, ബാലിറെഡ്ഡി പൃഥ്വിരാജ്, ഝാന്‍സി, മിമെ ഗോപി, സിമ്രത് കൗര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ ടി എൽ വെങ്കടചലപതി, ആക്ഷൻസ് അൻപറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്‍കര്‍, എഡിറ്റർ ഉജ്വൽ കുൽകർണി, വി എഫ് എക്സ് രാഖവ് തമ്മ റെഡ്‌ഡി, പി ആർ ഒ. - മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ.

ALSO READ : സന്ധ്യ 70 എംഎമ്മില്‍ 7 മണി ഷോ; 'സലാര്‍' ആദ്യ ടിക്കറ്റ് ആ സൂപ്പര്‍ സംവിധായകന് നല്‍കി പൃഥ്വിയും പ്രഭാസും

Follow Us:
Download App:
  • android
  • ios