'ഇന്ത്യയിലും ഹിറ്റോ! മാറിപ്പോയത് അല്ലല്ലോ': ഷോ അണിയറക്കാരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സ് ഷോയുടെ വിജയം

Published : Mar 23, 2025, 04:45 PM IST
'ഇന്ത്യയിലും ഹിറ്റോ! മാറിപ്പോയത് അല്ലല്ലോ': ഷോ അണിയറക്കാരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സ് ഷോയുടെ വിജയം

Synopsis

നെറ്റ്ഫ്ലിക്സിൽ എത്തിയ അഡോളസെൻസ് എന്ന സീരീസിന്‍റെ ആഗോള വിജയത്തെക്കുറിച്ച് സ്റ്റീഫൻ ഗ്രഹാം തുറന്നുപറയുന്നു. ഇന്ത്യൻ പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണമാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്.

ലണ്ടന്‍: ബോർഡ്‌വാക്ക് എംപയർ, ദി ഐറിഷ്മാൻ തുടങ്ങിയ ഷോകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടനാണ് സ്റ്റീഫൻ ഗ്രഹാം. തന്റെ പുതിയ പ്രോജക്റ്റായ അഡോളസെൻസുമായി എത്തിയിരിക്കുകയാണ് താരം. നെറ്റ്ഫ്ലിക്സില്‍ മാര്‍ച്ച് ആദ്യം എത്തിയ സീരിസ് വന്‍ വിജയമാണ് ഉണ്ടാക്കുന്നത്.

നാല് ഭാഗങ്ങളുള്ള നെറ്റ്ഫ്ലിക്സ് സീരീസ് 99% റേറ്റിംഗ് റോട്ടൻ ടൊമാറ്റോസിൽ നേടിയിട്ടുണ്ട്, നിരൂപകർ പലരും മാസ്റ്റര്‍ പീസ് എന്നാണ് ഈ സീരിസിനെ വിശേഷിപ്പിക്കുന്നത്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട 13 വയസ്സുള്ള ഒരു ആൺകുട്ടിയുടെയും കുടുംബത്തിന്‍റെയും കഥയാണ് ഈ ഷോ പറയുന്നത്. 

പരമ്പരയുടെ സഹ-രചയിതാവും ഗ്രഹാമാണ്. പ്രധാന കഥാപാത്രമായ കുട്ടിയുടെ പിതാവ് റോളിലാണ് ഗ്രഹാം അഭിനയിക്കുന്നത്. ഇപ്പോൾ, റോളിംഗ് സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ, ഷോയുടെ ആഗോള വിജയത്തെക്കുറിച്ച് ഗ്രഹാം തുറന്നുപറഞ്ഞു.

മാർച്ച് 14-ന് നെറ്റ്ഫ്ലിക്സിൽ അഡോളസൻസ് പുറത്തിറങ്ങിയപ്പോൾ. സ്വന്തം നാട്ടിൽ യുകെയിൽ ശ്രദ്ധ നേടുമെന്ന് ഗ്രഹാം കരുതിയിരുന്നു. എന്നാല്‍ ഈ ഒടിടി പരമ്പര എത്രത്തോളം ആഗോള വിജയം ആകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ പറയുന്നു.  നെറ്റ്ഫ്ലിക്സിന്റെ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരിസില്‍ ട്രെന്‍റിംഗില്‍ ഒന്നാമതാണ് അഡോളസെന്‍സ്. എന്നാൽ ഇന്ത്യൻ പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണമാണ് അദ്ദേഹത്തെ ശരിക്കും അത്ഭുതപ്പെടുത്തിയത് എന്ന് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

"എന്റെ ഒരു സുഹൃത്തിൽ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു, ഇന്ത്യയിൽ അഡോളസെന്‍സ് വന്‍ ഹിറ്റാണ് എന്നായിരുന്നു ആ മെസേജ്" അദ്ദേഹം പറയുന്നു. "എന്റെ ആദ്യ പ്രതികരണം, 'ഒരു നിമിഷം... ഇന്ത്യ എന്ന് തന്നെയല്ലെ പറഞ്ഞത്?! പറഞ്ഞത് തെറ്റിപ്പോയതാണ്?' എന്നായിരുന്നു, ശരിക്കും എനിക്ക് വലിയ ആശ്ചര്യമായിരുന്നു അത്" സ്റ്റീഫൻ ഗ്രഹാം പറഞ്ഞു. 

സ്റ്റീഫൻ ഗ്രഹാമിന് അത് അവിശ്വസനീയമായി തോന്നി. വളരെ പ്രാദേശികവും വളരെ ബ്രിട്ടീഷ് ശൈലിയിലുള്ളതുമായ ഒരു അനുഭവമായി ഷോ പറയുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. "ഇത് വളരെ പ്രദേശികനായ സംസാരഭാഷയിലുള്ള സീരിസാണ്" അദ്ദേഹം പറഞ്ഞു, "അതായത് അത് ഒരു പ്രത്യേക സ്ഥലത്തെയും സംസ്കാരത്തെയും ബന്ധിപ്പിക്കുന്നതായിരുന്നു "പക്ഷേ, ഈ സീരിസ് ശരിക്കും കുളത്തിലേക്ക് ഒരു കല്ല് എറിഞ്ഞതുപോലെയാണ്, അത് സൃഷ്ടിച്ച അലയൊലികൾ അവിശ്വസനീയമാണ്." ഗ്രഹാം പറഞ്ഞു. 

നെറ്റ്ഫ്ലിക്സ് സീരിസായ 'അഡോളസെൻസ്' കണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ പ്രതികരണം വൈറല്‍

ഏഴ് വർഷം മുമ്പ് കാണാതായി, ഒടുവിൽ നെറ്റ്ഫ്ലിക്സ് സീരിസ്,'അണ്‍സോൾവ്ഡ് മിസ്ട്രീസി'ന് പിന്നാലെ കുട്ടിയെ കണ്ടെത്തി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ജനനായകന്' നിർണായക ദിനം, പൊങ്കലിന് മുന്നേ വിജയ് ചിത്രം തീയറ്ററിലെത്തുമോ? സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും
സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്; കിടിലൻ പ്രൊമോ വീഡിയോ ഗാനവുമായി 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്'