
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'(West Side Story). സ്റ്റീവൻ സ്‍പില്‍ബര്‍ഗാണ് (Steven Spielberg) ചിത്രം സംവിധാനം ചെയ്യുന്നത് എന്നതു തന്നെ ആകാംക്ഷയ്‍ക്ക് കാരണം. ടോണി കുശ്‍നെറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'വെസ്റ്റ് സൈഡ് സ്റ്റോറി'യെന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
എൻസെല്‍ എല്‍ഗോര്‍ട്, റേച്ചല്‍ സെഗ്ലെര്‍ എന്നിവരാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'യില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയായിട്ടാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി' എത്തുക. ലെനര്‍ഡ് ബെര്‍സ്റ്റീനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റീഫൻ സോൻഡെയിമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.
സ്റ്റീവൻ സ്‍പില്‍ബര്‍ഗാണ് ചിത്രം നിര്‍മിക്കുന്നതും. ആമ്പ്ലിൻ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'യുടെ നിര്‍മാണം. ജനുസ് കാമിൻസ്‍കിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാറാ ബ്രോചര്‍, മൈക്കിള്‍ കാൻ എന്നിവര്‍ ചേര്‍ന്ന് ചിത്ര സംയോജനം നിര്‍വഹിക്കുന്നു.
സ്റ്റീവൻ സ്‍പില്‍ബര്‍ഗിന്റെ ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. സ്‍റ്റീവൻ സ്‍പില്‍ബര്‍ഗ് ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും എത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയിലുമാണ്. ജുറാസിക് പാര്‍ക് ചിത്രത്തിലൂടെ കേരളത്തിലടക്കം ഒട്ടേറെ ആരാധകരുള്ള സംവിധായകനാണ് സ്റ്റീവൻ സ്‍പില്‍ബര്‍ഗ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ