Etharkkum Thunindhavan|തിയറ്ററുകളെ ഇളക്കി മറിക്കാൻ സൂര്യ; 'എതര്‍ക്കും തുനിന്തവന്‍'റിലീസ് തിയതി

Web Desk   | Asianet News
Published : Nov 19, 2021, 03:54 PM IST
Etharkkum Thunindhavan|തിയറ്ററുകളെ ഇളക്കി മറിക്കാൻ സൂര്യ; 'എതര്‍ക്കും തുനിന്തവന്‍'റിലീസ് തിയതി

Synopsis

ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. 

സൂര്യയെ(surya) നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍' (Etharkkum Thunindhavan)എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 4ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചു. 

'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഡി ഇമ്മന്‍ ആണ്.

ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. അവസാനമായി റിലീസ് ചെയ്ത 'സുരറൈ പൊട്രു', 'ജയ് ഭീം' എന്നിവയാണ് ഒടിടി റിലീസ് ചെയ്ത സൂര്യ ചിത്രങ്ങള്‍. ജ്ഞാനവേല്‍ ടി ജെ, വിക്രം കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടില്ലാത്ത ചിത്രങ്ങളും ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസലും' സൂര്യയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങളാണ്. 

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം