
വെല്ലുവിളികളെ തകർത്തെറിഞ്ഞ് മുന്നോട്ട് കുതിക്കുന്ന കെ-പോപ്പ് ലോകത്തെ കരുത്തരായ താരങ്ങളാണ് സ്ട്രേ കിഡ്‌സ്. അവരുടെ ഏറ്റവും പുതിയ ആൽബം 'ഡു ഇറ്റ്' പുറത്തിറങ്ങിയപ്പോൾ, കേവലം സംഗീതം മാത്രമല്ല, ലക്ഷ്യബോധമുള്ള ഒരു യുവജനതയ്ക്കുള്ള ഊർജ്ജം കൂടിയാണ് അവർ പങ്കുവെക്കുന്നത്. സാധാരണ കെ-പോപ്പ് ശൈലിയിൽ നിന്ന് മാറി, ആത്മവിശ്വാസം നിറഞ്ഞ ഈ ആൽബം, താരങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളുടെ പ്രതിഫലനം കൂടിയാണ്. ആൽബത്തിൻ്റെ ആശയത്തെക്കുറിച്ചും അതിലെ സന്ദേശത്തെക്കുറിച്ചും അംഗങ്ങൾ അടുത്തിടെ ഒരു വീഡിയോയിലൂടെ മനസ്സ് തുറന്നു.
പുതിയ ആൽബത്തിൻ്റെ ശീർഷക ഗാനമായ 'ഡു ഇറ്റ്' നെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗ്രൂപ്പിലെ അംഗമായ 'ഹാൻ' ഇത് തങ്ങളുടെ കരിയറിലെ ഏറ്റവും പക്വതയാർന്ന ഗാനങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. ഈ ഗാനത്തിന് പിന്നിലെ ആശയം ലളിതമാണെങ്കിലും വളരെ ശക്തമാണ്.
"നമ്മൾ എപ്പോഴും സ്വയം ചോദിക്കുന്ന ഒരു കാര്യമുണ്ട്, ഷെഡ്യൂളുകളോ പ്രകടനങ്ങളോ ആകട്ടെ, 'നമുക്കിത് ചെയ്യാൻ കഴിയുമോ?' എന്ന്. പക്ഷേ അവസാനം, നമ്മൾ അത് ചെയ്തിരിക്കും. ആ ഒരു വിശ്വാസമാണ് 'ഡു ഇറ്റ്' എന്ന ഈ വാചകത്തിന് പിന്നിൽ," എന്ന് ഗ്രൂപ്പ് ലീഡറായ 'ബാംഗ് ചാൻ' വിശദീകരിച്ചു.
സ്ട്രീറ്റ് സ്റ്റൈലിൽ നിന്ന് യൂറോപ്യൻ ഫാഷനിലേക്ക് മാറി സഞ്ചരിക്കുന്ന 'സ്ട്രേ കിഡ്‌സ്', തങ്ങളുടെ സംഗീതത്തിലും ആരാധകരുമായി തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ' "ധൈര്യത്തോടെ പ്രവർത്തിക്കുക മടിക്കാതെ മുന്നോട്ട് പോകുക' എന്ന സന്ദേശമാണ് പുതിയ ആൽബത്തിലൂടെ തങ്ങൾ ലളിതമായി നൽകാൻ ആഗ്രഹിച്ചതെന്ന് 'ഹ്യൂൺജിൻ' വ്യക്തമാക്കി. ജീവിതത്തിൽ മടിച്ച് നിൽക്കാതെ, ആളുകൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഇതിലുടെ പങ്കുവെക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അംഗങ്ങൾ വെളിപ്പെടുത്തി. തങ്ങളുടെ ജീവിതയാത്രയിൽ നേരിട്ട വെല്ലുവിളികളെ മറികടന്നതിൻ്റെ ഭാഗം കൂടിയാണ് ഈ ആൽബം.
ലീഡർ 'ബാംഗ് ചാൻ' തൻ്റെ സ്വന്തം അനുഭവത്തെക്കുറിച്ച് സംസാരിച്ചതിങ്ങനെ: "ഞാൻ എന്നോടുതന്നെ പറയാൻ ആഗ്രഹിക്കുന്നു, 'നീ നന്നായി ചെയ്തു. ശരിയായ തീരുമാനങ്ങൾ തന്നെയാണ് എടുത്തത്.' കാരണം, ഞാൻ ചെയ്ത കാര്യങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്."
തീരുമാനങ്ങൾ എടുക്കാനും, സ്വയം വിശ്വസിക്കാനുമുള്ള പ്രചോദനം നൽകുന്ന 'ഡു ഇറ്റ്', സ്ട്രേ കിഡ്‌സിൻ്റെ സംഗീതത്തിൽ പുതിയ ദിശാബോധം നൽകുമെന്നാണ് കെ-പോപ്പ് ലോകം പ്രതീക്ഷിക്കുന്നത്.