മമ്മൂട്ടി നല്‍കിയ സമ്മാനത്തിന്റെ ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. സാമൂഹ്യ മാധ്യമത്തില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടി നല്‍കിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് രമേഷ് പിഷാരി പങ്കുവെച്ചിരിക്കുന്നത്.

കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്‍ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കൂളിംഗ് ഗ്ലാസാണ് രമേഷ് പിഷാരടിക്ക് മമ്മൂട്ടി സമ്മാനമായി നല്‍കിയതും. ഔപചാരികതയ്‍ക്ക് മാത്രം നന്ദി പറയുന്നു എന്നാണ് രമേഷ് പിഷാരടി എഴുതിയിരിക്കുന്നത്. യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ച വാര്‍ത്തയും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു.

View post on Instagram

മിമിക്രി താരമായിയെത്തി കലാലോകത്ത് മികവ് കാട്ടി സിനിമാനടനുമായി മാറിയ രമേഷ് പിഷാരടി ഇന്ന് സംവിധായകനുമാണ്. 'പഞ്ചവര്‍ണതത്ത'യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്‍ത ചിത്രമായ 'ഗാനഗന്ധര്‍വനാ'ണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.

രമേഷ് പിഷാരടി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ എത്തിയത് 'മാളികപ്പുറം' എന്ന ചിത്രമാണ്. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയറ്ററുകളില്‍ വൻ പ്രതികരണമാണ് നേടുന്നത്. നവാഗതനായ വിഷ്‍ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍ത്. 'കല്യാണി 'എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. ദേവ നന്ദയുടെ ശ്രാപാതും പ്രധാന കഥാപാത്രങ്ങളായി എത്തി. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, സമ്പത്ത് റാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. വിഷ്‍ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്