സുന്ദീപ് കിഷന്റെ പാൻ ഇന്ത്യൻ ചിത്രം 'മൈക്കിള്‍', ടീസര്‍ പുറത്ത്

Published : Oct 20, 2022, 07:24 PM ISTUpdated : Dec 28, 2022, 05:12 PM IST
സുന്ദീപ് കിഷന്റെ പാൻ ഇന്ത്യൻ ചിത്രം 'മൈക്കിള്‍', ടീസര്‍ പുറത്ത്

Synopsis

സുന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.  

സുന്ദീപ് കിഷൻ നായകനാകുന്ന പുതിയ ചിത്രമാണ് മൈക്കിള്‍. രഞ്‍ജിത്ത് ജെയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രഞ്‍ജിത്ത് ജെയകൊടിയുടേത് തന്നെ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന 'മൈക്കിളി'ന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.. വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുണ്‍ സന്ദേശ് എന്നിവരും അഭിനയിക്കുന്ന മൈക്കിളിലെ  നീവുന്റെ ചാലു എന്ന മനോഹരമാണ് ഗാനമാണ് പുറത്തുവിട്ടത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ആര്‍ സത്യനാരായണൻ, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പിആര്‍ഒ വംശി ശേഖര്‍ എന്നിവരാണ് മൈക്കിള്‍ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

സുന്ദീപ് കിഷൻ തമിഴില്‍ ഒരു ഗംഭീര പ്രൊജക്റ്റില്‍ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ ശ്രദ്ധേയനായ സുന്ദീപ് കിഷൻ ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. 'ക്യാപ്റ്റൻ മില്ലെര്‍' എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമാണ് സുന്ദീപ് കിഷന്. അരുണ്‍ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും 'ക്യാപ്റ്റൻ മില്ലെര്‍' എന്നാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ധനുഷ്  നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ചതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് 'ക്യാപ്റ്റൻ മില്ലറി'ന്റെ വിശേഷങ്ങള്‍ക്കായി.

 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ