സുന്ദീപ് കിഷന്റെ സിഗ്‍മ, ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍

Published : Oct 03, 2026, 01:58 PM IST
Sundeep Kishan

Synopsis

ജേസണ്‍ സഞ്ജയ് ആണ് സംവിധാനം.

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'സിഗ്‍മ'. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്‍തിരിക്കുന്നത് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ്. സിഗ്‍മ ആഗോളതലത്തില്‍ ഓപ്പണിംഗ് മൂന്ന് കോടിയാണ് നേടിയിരിക്കുന്നത്.

തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റര്‍. ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ത്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയ് ഗണേഷ് ബി, മേക്കപ്പ് പി എസ് കുപ്പുസാമി, ഡിഐ പ്രസാദ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ആര്‍ ഹരിഹരസുതന്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ കലീല്‍ രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോര്‍ഡിംഗ് മിക്സര്‍ എസ് ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്‍ണന്‍ സുബ്രഹ്‍മണ്യന്‍, വരുണ്‍ വെങ്കടരാമന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് അറ്റ് എ എം സ്റ്റുഡിയോസ്, ചെന്നൈ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്‍മണ്യന്‍ നാരായണന്‍, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ എം തമിഴ് കുമരന്‍, നിര്‍മ്മാണം സുബാസ്കരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മനോഹരമെന്ന് പലരും പറയാറുണ്ടായിരുന്നു, പക്ഷേ....'; വീടുമാറ്റങ്ങൾക്കു പിന്നിലെ കഥ പറഞ്ഞ് ഭാഗ്യലക്ഷ്‍മി
കുടുംബപ്രേക്ഷകരുടെ പിന്തുണയോടെ രണ്ടാം വാരത്തിലും മുന്നേറി ‘ആരം’