തമിഴ് ചരിത്ര ഹൊറര്‍ ചിത്രത്തിൽ രാജ്ഞിയാകാൻ സണ്ണി ലിയോൺ

By Web TeamFirst Published Apr 20, 2021, 6:29 PM IST
Highlights

സംവിധായകന്‍ യുവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മിഴ് സിനിമയില്‍ നായികയാകാൻ ഒരുങ്ങി ബോളിവുഡ് താരം സണ്ണി ലിയോൺ. പീരീഡ് ഹെറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തില്‍ രാജ്ഞിയായിട്ടാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ യുവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി താരങ്ങളായ സതീഷും സഞ്ജനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു കഴിഞ്ഞു. ജൂണിലായിരിക്കും സണ്ണിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. ചരിത്ര കാലത്തെ രംഗങ്ങള്‍ മുംബൈയില്‍ തയ്യാറാക്കുന്ന പ്രത്യേക സ്റ്റൂഡിയോയിലാണ് ചിത്രീകരിക്കുക. 

ചിത്രത്തില്‍ രമേശ് തിലകും മൊട്ട രാജേന്ദ്രനും മറ്റു പ്രധാന റോളുകളില്‍ എത്തുന്നുണ്ട്. ജാവേദ് റിയാസ് ആണ് സംഗീതവും ബി.ജി.എമ്മും ഒരുക്കുന്നത്.

click me!