Latest Videos

സണ്ണി ധാക്കാ ചലച്ചിത്രോത്സവത്തിലേക്ക്, സന്തോഷം പങ്കുവെച്ച് ജയസൂര്യ

By Web TeamFirst Published Sep 29, 2021, 11:22 AM IST
Highlights

ജയസൂര്യ നായകനായ പുതിയ ചിത്രം സണ്ണി ധാക്ക അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക്.

ജയസൂര്യ(Jayasurya) നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് സണ്ണി(Sunny). രഞ്‍ജിത് ശങ്കര്‍(Ranjith Sankar) ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. താൻ നായകനായി ചിത്രം ധാക്ക അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ജയസൂര്യ.

ധാക്ക അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യൻ സിനിമാ വിഭാഗത്തിലെ മത്സരത്തിനാണ് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തന്റെ സണ്ണി എന്ന ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ജയസൂര്യ അഭിനന്ദിക്കുകയാണ്. രണ്ടാം തവണയാണ് സണ്ണിയെന്ന ചിത്രം ഒരു അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  സ്‍പെയിനില്‍ നടക്കുന്ന ഒരു അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്കും സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജയസൂര്യയും രഞ്‍ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മധു നീലകണ്ഠനാണ് സണ്ണിയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാന്ദ്രാ മാധവ് ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത്. ഒരു സംഗീതഞ്‍ജനായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിട്ടത്. ജയസൂര്യയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണമാണ് സണ്ണിയെന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.

click me!