സണ്ണി വെയ്ന്‍ ഇനി 'എസ് ഐ മല്ലികാര്‍ജുനന്‍'; 'വേല' വരുന്നു

Published : Sep 16, 2022, 07:12 PM IST
സണ്ണി വെയ്ന്‍ ഇനി 'എസ് ഐ മല്ലികാര്‍ജുനന്‍'; 'വേല' വരുന്നു

Synopsis

ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം വേലയിലെ സണ്ണി വെയ്നിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മല്ലികാര്‍ജുനന്‍ എന്നു പേരായ എസ്ഐ കഥാപാത്രമാണ് ചിത്രത്തില്‍ സണ്ണി. പിന്നിലേക്ക് ചീകി വെച്ച മുടിയും പിരിയന്‍ മീശയുമൊക്കെയായാണ് സണ്ണി വെയ്ന്‍ ഈ കഥാപാത്രമാവുന്നത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് വേഷത്തിലാണ് ഷെയ്നും എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പൊലീസ് റോളുമാണ് വേലയിലേത്. 

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം സജാസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതനും അഥിതി ബാലനും ചിത്രത്തില്‍ രണ്ട് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വിക്രം വേദ, കൈദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാം സി എസ് ആണ് വേലയുടെ സംഗീത സംവിധായകന്‍. ക്രൈം ഡ്രാമ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ  ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്‌നും ഷെയിൻ നിഗവും അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

എഡിറ്റിംഗ് മഹേഷ്‌  ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, കലാസംവിധാനം ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് അമൽ ചന്ദ്രൻ, സംഘട്ടനം പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓൾഡ് മങ്ക്സ്, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'അമ്മയില്‍ ആണാധിപത്യമില്ല'; ഡബ്ല്യുസിസിയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലെന്നും അന്‍സിബ ഹസന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി