സണ്ണി വെയ്ന്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം; പുതിയ ചിത്രം വരുന്നു

Published : Oct 30, 2019, 10:37 PM IST
സണ്ണി വെയ്ന്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം; പുതിയ ചിത്രം വരുന്നു

Synopsis

മജുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തിയ 'ഫ്രഞ്ച് വിപ്ലവ'മാണ് സണ്ണി വെയ്ന്‍ നായകനായെത്തിയ അവസാന ചിത്രം. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ജൂണി'ല്‍ അതിഥിവേഷത്തിലും സണ്ണി എത്തിയിരുന്നു.  

സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. സണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള പുതിയ ചിത്രം സൈന്‍ ചെയ്‌തെന്നും പ്രോജക്ടില്‍ ഏറെ ആവേശമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഈ പ്രോജക്ട് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ നവാഗതരായ ഇരട്ട സംവിധായകരാണ് പ്രോജക്ടിന് പിന്നിലെന്ന് സൂചനകളുണ്ട്.

മജുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തിയ 'ഫ്രഞ്ച് വിപ്ലവ'മാണ് സണ്ണി വെയ്ന്‍ നായകനായെത്തിയ അവസാന ചിത്രം. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ജൂണി'ല്‍ അതിഥിവേഷത്തിലും സണ്ണി എത്തിയിരുന്നു. രാജു മുരുകന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം 'ജിപ്‌സി', മലയാളത്തില്‍ ഗൗതമി നായരുടെ വൃത്തം, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയിലും സണ്ണി വെയ്ന്‍ എത്തുന്നുണ്ട്.

അതേസമയം തമിഴ് ചിത്രമായ 'അസുരനാ'ണ് മഞ്ജു വാര്യരുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റചിത്രമായ 'അസുരന്‍' വന്‍ വിജയമാണ് നേടിയത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിന്റെ ജോഡിയായിരുന്നു മഞ്ജുവിന്റെ കഥാപാത്രം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്