'ജയ് ഭീം' സംവിധായകനൊപ്പം രജനികാന്ത്, ചിത്രം നിര്‍മിക്കാൻ ലൈക്ക പ്രൊഡക്ഷൻസ്

Published : Jan 14, 2023, 11:33 AM IST
'ജയ് ഭീം' സംവിധായകനൊപ്പം രജനികാന്ത്, ചിത്രം നിര്‍മിക്കാൻ ലൈക്ക പ്രൊഡക്ഷൻസ്

Synopsis

 ടി ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്.

'ജയിലര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു 'ജയിലര്‍' കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തില്‍ മോഹൻലാലും നിര്‍ണായക അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തമിഴകത്ത് അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു സംവിധായകനൊപ്പവും രജനികാന്ത് ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

'ജയ് ഭീം' എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ പ്രൊജക്റ്റില്‍ രജനികാന്ത് നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും രജനികാന്ത് ചിത്രം നിര്‍മിക്കുക എന്നും ലെറ്റസ്‍സിനിമ ട്വീറ്റ് ചെയ്യുന്നു. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. 'ജയിലറി'ല്‍ കന്നഡയുടെ ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്.

സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് 'ജയിലര്‍'. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ആദ്യ സ്ഥാനത്തുതന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.  അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍.  കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രം പരാജയമായിരുന്നു.  'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. 'ജയിലറു'ടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.

Read More: വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍, ഹിന്ദി ചിത്രം പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'