കുടുംബം എന്ത് മനോഹരം, അല്ലി വരച്ച ചിത്രവുമായി സുപ്രിയ മേനോൻ

Web Desk   | Asianet News
Published : Aug 10, 2020, 09:59 AM IST
കുടുംബം എന്ത് മനോഹരം, അല്ലി വരച്ച ചിത്രവുമായി സുപ്രിയ മേനോൻ

Synopsis

കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കരിപ്പൂരിലെ വിമാന അപകടവും കാരണം നഷ്‍ടമായ കുടുംബങ്ങളെ കുറിച്ച് ഓര്‍ത്താണ് ചിത്രം.

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ഒട്ടേറെ ആരാധകരുണ്ട്. അലംകൃത വരച്ച ഒരു ഫോട്ടോയും കുറിപ്പും സുപ്രിയ ഷെയര്‍ ചെയ്‍തത് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നില്‍ക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരിക്കുന്നത്. കുടുംബം എത്ര മനോഹരമായ പദമാണ്. കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. നമ്മള്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ ഓടിക്കയറുന്നു. കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്. എത്ര ഓര്‍മകള്‍, സ്വപ്‍നകള്‍, പ്രതീക്ഷകള്‍, വാഗ്‍ദാനങ്ങള്‍ എല്ലാം വിധിയുടെ ക്രൂരമായ കൈകളാല്‍ ഇല്ലാതായി.  രൂക്ഷമായി മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍‌മളതയില്‍ സുരക്ഷിതരായി നില്‍ക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാൻ തിരിച്ചറിയുന്നത് എന്നുമാണ് കുറിപ്പ്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍