'പോക്കിരിരാജുടെ സെറ്റ്, പൃഥ്വി പുതിയ ബിഎംഡബ്ല്യു വാങ്ങിയ ദിനം'; ഓര്‍മ്മച്ചിത്രം പങ്കുവച്ച് സുപ്രിയ

Published : Aug 23, 2022, 06:32 PM IST
'പോക്കിരിരാജുടെ സെറ്റ്, പൃഥ്വി പുതിയ ബിഎംഡബ്ല്യു വാങ്ങിയ ദിനം'; ഓര്‍മ്മച്ചിത്രം പങ്കുവച്ച് സുപ്രിയ

Synopsis

തീര്‍പ്പ് ആണ് പൃഥ്വിരാജിന്‍റെ അടുത്ത റിലീസ്

പൃഥ്വിരാജിന്‍റെ സിനിമാ ജീവിതത്തില്‍ സജീവ പങ്കാളിത്തമുള്ള ആളാണ് ഭാര്യ സുപ്രിയ മേനോന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളുടെ പിന്നണിയിലെല്ലാം സുപ്രിയയുടെ സജീവ ഇടപെടലുകളുണ്ട്. ഇരുവരും ഒരുമിച്ചുള്ള യാത്ര ആരംഭിച്ചിട്ട് 11 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്‍പുള്ള ഒരു ഓര്‍മ്മച്ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

ചുവപ്പ് നിറത്തിലുള്ള ബിഎംഡബ്ല്യു ഇസഡ് 4 കാറിന് സമീപം നില്‍ക്കുന്ന പൃഥ്വിരാജും സുപ്രിയയുമാണ് ചിത്രത്തില്‍. പോക്കിരിരാജയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. 2009 അല്ലെങ്കില്‍ 2010. തീയതി ശരിക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പൃഥ്വി ആ സമയത്ത് പോക്കിരിരാജ ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാണ് പൃഥ്വി ഇസഡ് 4 കാര്‍ വാങ്ങിയത്. അന്നത്തെ ഒഫിഷ്യല്‍ ചിത്രങ്ങളിലൊന്നും ഞാന്‍ കാണില്ല, പക്ഷേ ഞാന്‍ അവിടെ ഉണ്ടായിരുന്നു, സുപ്രിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2011 ഏപ്രില്‍ 25 ന് പാലക്കാട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ.

അതേസമയം തീര്‍പ്പ് ആണ് പൃഥ്വിരാജിന്‍റെ അടുത്ത റിലീസ്. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍റെ ഗോള്‍ഡ്, ബ്ലെസിയുടെ ആടുജീവിതം എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ച്, പുറത്തെത്താനുള്ള മറ്റു രണ്ട് ചിത്രങ്ങള്‍. ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ ആണ് പൃഥ്വി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം.

ALSO READ : 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസു'മായി ജിയോ ബേബി; ട്രെയ്‍ലര്‍ പുറത്തിറക്കി മമ്മൂട്ടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വെറുതെ വിടൂ പ്ലീസ്.. മതിയായി' എന്ന് ഉറക്കെ പറയണമെന്നുണ്ട്; മനസമാധാനമാണ് വലുതെന്ന് ഭാവന
വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്