
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്മ. സുരഭി ലക്ഷ്‍മി നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വളരെ രസകരമായ ഒരു കഥാ സന്ദര്‍ഭമാണ് ടീസറിലുള്ളത്. സുരഭിയെ ഒരു അധ്യാപകൻ മലയാളം പഠിപ്പിക്കുന്ന രംഗമാണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത് (Padma teaser).
അനൂപ് മേനോൻ തന്നെയാണ് ചിത്രത്തില്‍ നായകൻ (Padma song). സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റ് ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമിക്കുന്നു. പ്രൊജക്ട് ഡിസൈനർ ബാദുഷ.
മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം ദുന്‍ദു രഞ്‍ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈൻ ആന്റണി സ്റ്റീഫന്‍, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ 'കിംഗ് ഫിഷ്' ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്‍ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.
Read More : നായകൻ മഹേഷ് ബാബു, രാജമൗലി ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍
www.asianetnews.com/entertainment-news/mahesh-babus-s-s-rajamouli-film-to-roll-in-first-half-of-next-year-rbpjqr
രാജമൗലി സംവിധാനം ചെയ്‍ത ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ആര്‍ആര്‍ആര്‍' ആണ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുക മഹേഷ് ബാബുവാണ്. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും.
വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ഈ വര്‍ഷം മറ്റൊരു സിനിമയുടെ തിരക്കിലാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. അതില്‍ അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് രാജമൗലി ആലോചിക്കുന്നത് എന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
മഹേഷ് ബാബു നായകനായുള്ള ചിത്രം 'സര്‍ക്കാരു വാരി പാട്ട' നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യിലേതായി പുറത്തുവിട്ട 'കലാവതി' എന്ന ഗാനം വൻ ഹിറ്റായിരുന്നു.
മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുക്കുന്നത്. കീര്‍ത്തി സുരേഷിന് മികച്ച വേഷമാണ് 'സര്‍ക്കാരു വാരി പാട്ട'യിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞത്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു. 'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.
മഹേഷ് ബാബു ചിത്രം 'സര്‍ക്കാരു വാരി പാട്ട' മെയ് 12ന് തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാങ്ങളായത് ജൂനിയര്‍ എന്‍ടിആറും രാം ചരണുമായിരുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രവും 1000 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.