Suresh Gopi Birthday : സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍; ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും

Published : Jun 26, 2022, 10:02 AM IST
Suresh Gopi Birthday : സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍; ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും

Synopsis

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്

സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. ജോണി ആന്‍റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങി സിനിമാ മേഖലയില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളൊക്കെ ആശംസകളുമായി എത്തുന്നുണ്ട്.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. 1995ല്‍ പുറത്തെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്‍റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. പിന്നാലെ അദ്ദേഹത്തെ നായകനാക്കി നിരവധി പ്രോജക്റ്റുകളും പ്രഖ്യാപിക്കപ്പെട്ടു. നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍, ജോഷിയുടെ പാപ്പന്‍, മാത്യൂസ് തോമസിന്‍റെ ഒറ്റക്കൊമ്പന്‍, ജിബു ജേക്കബിന്‍റെ മേം ഹൂം മൂസ, രാഹുല്‍ രാമചന്ദ്രന്‍റെ പേരിടാത്ത ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി പിന്നീട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കാവല്‍ മാത്രമാണ് ഇതിനകം റിലീസ് ചെയ്തിട്ടുള്ളത്. പാപ്പനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇതിന്‍റെ ഡബ്ബിംഗ് സുരേഷ് ഗോപി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

ALSO READ : അഞ്ചിലൊരാള്‍ ഫൈനല്‍ ഫൈവില്‍‍‍‍‍! പേര് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു