Kaaval Song : സുരേഷ് ഗോപി ചിത്രം 'കാവല്‍', കെ എസ് ചിത്ര പാടിയ ഗാനത്തിന്റെ വീഡിയോ കാണാം

By Web TeamFirst Published Dec 5, 2021, 9:59 AM IST
Highlights

 'കാവല്‍' എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു.

സുരേഷ് ഗോപി (Suresh Gopi) അഭിനയിച്ച ചിത്രം 'കാവല്‍' (Kaaval) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. 'കാവല്‍' എന്ന ചിത്രത്തിലെ 'കാര്‍മേഘം മൂടുന്നു'വെന്ന ഗാനം ആസ്വാദകര്‍ ഏറ്റെടുത്തതായിരുന്നു. 'കാര്‍മേഘം മൂടുന്നു' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. 'കാവല്‍' എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

കെ എസ് ചിത്രയാണ് ചിത്രത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. 'കാവല്‍' എന്ന ചിത്രം സംവിധാനം ചെയ്‍തത് നിതിൻ രണ്‍ജി പണിക്കറാണ്. നിഖിൽ  എസ് പ്രവീൺ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. മൻസൂർ മുത്തൂട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. . കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രമാാണ് 'കാവൽ'.

സുരേഷ് ഗോപിക്ക് പുറമേ രണ്‍ജി പണിക്കറാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ശങ്കര്‍ രാമകൃഷ്‍ണന്‍, സുരേഷ് കൃഷ്‍ണ , പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്‍ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഓഡിയോഗ്രഫി രാജാകൃഷ്‍ണൻ. 'കാവല്‍' എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ അരുൺ എസ് മണി.

click me!