അമ്പോ ഇത് പൊളിക്കും..; പറന്നുയരാൻ അവൻ വരുന്നു 'ഗരുഡൻ', മേക്കിം​ഗ് വീഡിയോ

Published : Oct 09, 2023, 12:33 PM IST
അമ്പോ ഇത് പൊളിക്കും..; പറന്നുയരാൻ അവൻ വരുന്നു 'ഗരുഡൻ', മേക്കിം​ഗ് വീഡിയോ

Synopsis

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍. 

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗൽ ത്രില്ലറായ 'ഗരുഡന്റെ' ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടു.
പോസ്റ്റ്‌ പ്രൊഡകഷൻ ജോലികൾ പൂർത്തിയാക്കി നവംബർ ആദ്യം  റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് സംവിധാനം. 

സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും "ഗരുഡൻ " എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും നൽകുന്ന സൂചന. ഹിറ്റ്‌ ചിത്രമായ 'അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ്  തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. 

നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി എത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത്  ഒരു ലീഗൽ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 

ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് പൂർത്തിയാക്കിയത്. വൻ താരനിരയും വലിയ മുതൽ മുടക്കമുള്ള ചിത്രത്തിൽ  സിദ്ദിഖ്, ദിലീഷ് പോത്തൻ,ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് ചിത്രം പാപ്പനിലും ഇദ്ദേഹമായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. ജിനേഷ് എമ്മിന്റേതാണ് കഥ. ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും  മാജിക്‌ ഫ്രെയിംസിന് വേണ്ടി സംഗീതം ഒരുക്കുന്നു. 

'ജീവിതത്തിലെ ഏറ്റവും നല്ല കാര്യം, എനിക്ക് ജീവിക്കാൻ നീ മതി അഭിക്കുട്ടാ..'; മനസുനിറഞ്ഞ് അമൃത സുരേഷ്

എഡിറ്റർ ശ്രീജിത്ത് സാരംഗ്.  ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു