'ചിന്ന ചിന്ന കങ്കൾ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയും രാജാ ഭവതാരിണിയും വിജയിയും ചേർന്നാണ്.  

'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന വിജയ് ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാമിലി ടൈമിന്റെ മനോഹര മെലഡി ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹയാണ് ​ഗാനരം​ഗത്ത് വിജയിയുടെ പെയർ ആയി എത്തിയിരിക്കുന്നത്.

'ചിന്ന ചിന്ന കങ്കൾ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയും രാജാ ഭവതാരിണിയും വിജയിയും ചേർന്നാണ്. അടുത്തിടെ ആയിരുന്നു ഭവതാരിണിയുടെ വിയോഗം. ഗോട്ടിൻ്റെ നിർമ്മാതാക്കൾ ഭവതാരിണിയുടെ ശബ്ദം പ്രത്യേക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കബിലനാണ് ഗാനം എഴുതിയിരിക്കുന്നത്. 

ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ 'വിസിൽ പോഡു' പുറത്തുവിട്ടിരുന്നു. ചിത്രത്തിന്‍റെ വിഎഫ്എക്സ് ടീം ഹോളിവു‍ഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം. നിരവധി വിഎഫ്എക്‌സ് സീക്വൻസുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. 

Chinna Chinna Kangal (Lyrical) | The Greatest Of All Time | Thalapathy Vijay |Venkat Prabhu |Yuvan S

വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, വിടിവി ഗണേഷ്, അജ്മൽ അമീർ, മൈക്ക് മോഹൻ, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു. ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. 

വിജയിയുടെ പിറന്നാൾ ആഘോഷം അതിരുകടന്നു; കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു