വൻ സര്‍പ്രൈസുകള്‍, 'പാപ്പ'ന്റെ ലോകത്തേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

Web Desk   | Asianet News
Published : Jun 26, 2021, 03:06 PM IST
വൻ സര്‍പ്രൈസുകള്‍, 'പാപ്പ'ന്റെ ലോകത്തേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

Synopsis

'പാപ്പന്റെ' ലോകത്തേക്ക് ക്ഷണിച്ച് സുരേഷ് ഗോപി.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിക്ക് കൈനിറയെ ചിത്രങ്ങളാണ്. ചെറു ചിരി നമ്പറുകളുമായാണ് സുരേഷ് ഗോപി തിരിച്ചുവരവ് ആഘോഷിച്ചത്. ചിത്രം തിയറ്ററുകളില്‍ വൻ ഹിറ്റായി മാറുകയും. ഒറ്റക്കൊമ്പൻ, കാവല്‍, രാഹുല്‍ രാമചന്ദ്രന്റെ സംവിധാനത്തിലുള്ള ചിത്രം തുടങ്ങിയവ വരാനിരിക്കെ ഇന്ന് ജന്മദിനത്തില്‍ മറ്റൊരു പുതിയ ചിത്രത്തിലെ ഒരു സ്റ്റില്‍ പങ്കുവെച്ചാണ് സുരേഷ് ഗോപി അദ്ഭുതപ്പെടുത്തുന്നത്.

പാപ്പൻ എന്ന സിനിമയിലെ ഫോട്ടോയാണ് സുരേഷ് ഗോപി പുറത്തുവിട്ടത്. പാപ്പൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ജോഷിയാണ്. ചെറിയൊരു സര്‍പ്രൈസ് എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മകൻ ഗോകുല്‍ സുരേഷ് ഗോപിക്ക് ഒപ്പം ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.  സുരേഷ് ഗോപി വേഷമിടുന്ന മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം,  തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു.

ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ