
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം ജനുവരി 17നാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്നത്. ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്.ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
എന്നാല്‍ ഈ വിവാഹത്തെ ചുറ്റിപ്പറ്റി ഏറെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ഭാഗ്യയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ആഭരണത്തിന്‍റെ ഉറവിടം അടക്കം ചോദ്യം ചെയ്ത് ചില പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സുരേഷ് ഗോപി. ഇത്തരം പ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും. ജിഎസ്ടി അടച്ചാണ് ആഭരണങ്ങള്‍ വാങ്ങിയത് എന്നും സുരേഷ് ഗോപി പറയുന്നു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.
"സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിലാണ് ഈ പോസ്റ്റ്. ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ അതിന്‍റെ ഓരോ ഭാഗവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാൻ വ്യക്തമാക്കുകയാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും നല്‍കി എല്ലാം ബില്ലും കൃത്യമായി അടച്ചു വാങ്ങിയതാണ് അവ. അതിന്‍റെ ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത്തരം പ്രചരണങ്ങള്‍ നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ല" - സുരേഷ് ഗോപിയുടെ പോസ്റ്റ് പറയുന്നു.
അതേ സമയം താരപ്രഭയാൽ സമ്പന്നമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ റിസപ്ഷൻ നടന്നു. കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. തിരുവനന്തപുരത്തും വിവാഹ സൽക്കാരം ഉണ്ടായിരിക്കും. മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.
രശ്മികയുമായി അടുത്ത മാസം വിവാഹ നിശ്ചയമോ?; തുറന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ