തിയറ്ററില്‍ ഫ്ലോപ്, പിന്നീട് ക്ലാസ്സിക്കായി, ടിവിയില്‍ ഹിറ്റായ ആ സുരേഷ് ഗോപി ചിത്രം 4kയില്‍ വീണ്ടും

Published : Feb 29, 2024, 03:31 PM IST
തിയറ്ററില്‍ ഫ്ലോപ്, പിന്നീട് ക്ലാസ്സിക്കായി, ടിവിയില്‍ ഹിറ്റായ ആ സുരേഷ് ഗോപി ചിത്രം 4kയില്‍ വീണ്ടും

Synopsis

സുരേഷ് ഗോപിയുടെ ആ പരീക്ഷണ ചിത്രം 4Kയില്‍ വീണ്ടും.  

സങ്കേതിക വിദ്യയില്‍ വലിയ മാറ്റങ്ങളാണ് സിനിമയില്‍ ഓരോ കാലത്തും എല്ലായിടത്തും സംഭവിക്കുന്നത്. കൂടുതല്‍ ക്വാളിറ്റിയോടെ കാണാനാകുന്നു എന്നത് സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമാണ്. അതിനാല്‍ 4കെ ക്വാളിറ്റിയില്‍ പഴയ സിനിമകളുടെ പ്രിന്റുകള്‍ വീണ്ടും പുറത്തിറത്തിറക്കുന്നത് പതിവാണ്. ഒടുവില്‍ മലയാളത്തില്‍ സുരേഷ് ഗോപി ചിത്രം രണ്ടാം ഭാവമാണ് ഫോര്‍ കെ ക്വാളിറ്റിയില്‍ പുറത്തിറക്കിയിരിക്കുന്നത്.

യുട്യൂബില്‍ ഇംഗ്ലീഷ് സബ്‍ടൈറ്റിലിലാണ് ക്വാളിറ്റിയോടെ ചിത്രം കാണാനാകുക. രണ്ടാം ഭാവം റീമാസ്റ്റേഡ് പതിപ്പിന്റെ വീഡിയോ മാറ്റ്‍നി നൗ എന്ന ഒരു യൂട്യൂബ് ചാനലിലാണ് കാണാനാകുക. അത്യധികം ക്വാളിറ്റിയോടെ രണ്ടാം ഭാവം സിനിമ പുറത്തിറക്കിയത് ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ രണ്ടാം ഭാവം സംവിധാനം ചെയ്‍തത് ലാല്‍ ജോസാണ്.

രണ്ടാം ഭാവം 2001ലാണ് പ്രദര്‍ശനത്തിനെത്തിയത്. തിയറ്ററില്‍ വൻ പരാജയമായ ഒരു ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം. എന്നാല്‍ പിന്നീട് രണ്ടാം ഭാവത്തിന്റ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ വൻ അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ക്ക്. കൃഷ്‍ണൻജി, അനന്തകൃഷ്‍ണൻ എന്നീ രണ്ട് കഥാപാത്രങ്ങളായി സുരേഷ് ഗോപി വേഷമിട്ട  രണ്ടാം ഭാവത്തെ കുറിച്ച്  സാമൂഹ്യ മാധ്യമത്തിലടക്കം ആരാധകര്‍ പ്രശംസിച്ച് എഴുതാറുണ്ട്.

ലെന നായികയായി എത്തി. തിലകൻ, ബിജു മേനോൻ, ലാല്‍ തുടങ്ങിയവര്‍ക്ക് പുറമേ, നെടുമുടി വേണു, നരേന്ദ്ര പ്രസാദ്, ജനാര്‍ദനൻ, പൂര്‍ണിമ, ജനാര്‍ദ്ദനൻ, ഒടുവില്‍ ഉണ്ണികൃഷ്‍ണൻ, സുകുമാരി ബാല സിംഗ്, സാദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തി. സുരേഷ് ഗോപി നായകനായ വേറിട്ട ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് കുമാറും വിപിൻ മോഹനുമായിരുന്നു നിര്‍വഹിച്ചത്. സംഗീതം വിദ്യസാഗര്‍ നിര്‍വഹിച്ചു.

Read More: കങ്കണയ്‍ക്ക് ലഭിക്കുന്നത് 27 കോടി, ആരാണ് പ്രതിഫലത്തിൽ ഒന്നാമതുള്ള നായിക?, 12 പേരുടെ പട്ടിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ