ഒടിടിയില്‍ വമ്പൻ ഡീല്‍, വിജയ്‍യുടെ ദ ഗോട്ടിന്റെ റൈറ്റ്‍സ് വിറ്റു, ദളപതിയാട്ടത്തിന്റെ ആവേശത്തിന് ഒരുക്കം

Published : Feb 29, 2024, 02:50 PM ISTUpdated : Mar 04, 2024, 03:16 PM IST
ഒടിടിയില്‍ വമ്പൻ ഡീല്‍, വിജയ്‍യുടെ ദ ഗോട്ടിന്റെ റൈറ്റ്‍സ് വിറ്റു, ദളപതിയാട്ടത്തിന്റെ ആവേശത്തിന് ഒരുക്കം

Synopsis

ദ ഗോട്ടിന് വമ്പൻ ഡീല്‍.

ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ദ ഗോട്ട്. രണ്ട് വേഷത്തിലാണ് വിജയ് ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബോക്സ് ഓഫീസില്‍ നിറഞ്ഞാടുന്നവയാണ് വിജയ്‍‍യുടെ ചിത്രങ്ങള്‍ എന്നതിനാല്‍ ഓരോ പ്രഖ്യാപന സമയത്തും ഒടിടി വമ്പൻമാര്‍ അത് ലക്ഷ്യമിടാറുണ്ട്. ഒടിടി വമ്പൻമാരായ നെറ്റ്‍ഫ്ലിക്സാണ് വിജയ് ചിത്രത്തിന്റെ റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. വമ്പൻ തുകയ്ക്കാണ് വിജയ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയതെങ്കിലും ഡീല്‍ എങ്ങനെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമിന്റെ പുതിയ അപ്‍ഡേറ്റും വലിയ ഹൈപ്പ് സൃഷ്‍ടിച്ചിരിക്കുകയാണ്.

ദ ഗോട്ടിന്റെ പ്രമേയം വെളിപ്പെടുത്തിയിട്ടില്ല. മകനും അച്ഛനുമായിട്ടായിരിക്കും പുതിയ ചിത്രത്തില്‍ താരം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക. വലിയ തുക ചെലവഴിച്ചാണ് നിര്‍മാതാക്കള്‍ താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുന്നത്. ദ ഗോട്ടിലെ വിജയ്‍യുടെ രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് നെഗറ്റീവ് ഷെയ്‍ഡുള്ളതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാള നടൻ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കഥ രഹസ്യമായി സൂക്ഷിച്ചാണ് വിജയ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ് നിര്‍വഹിക്കുന്നത്. സംഗീതം യുവൻ ശങ്കര്‍ രാജയാണ്.

Read More: കങ്കണയ്‍ക്ക് ലഭിക്കുന്നത് 27 കോടി, ആരാണ് പ്രതിഫലത്തിൽ ഒന്നാമതുള്ള നായിക?, 12 പേരുടെ പട്ടിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക