ജെഎസ്കെ വിവാദം 'ബിസിനസ് ട്രിക്ക്' എന്ന് കമന്‍റ്; രൂക്ഷമായി പ്രതികരിച്ച് ഭാ​ഗ്യ സുരേഷ്, ഒപ്പം മാധവും

Published : Jul 05, 2025, 08:13 PM ISTUpdated : Jul 05, 2025, 08:20 PM IST
Jsk movie

Synopsis

ഇന്ന് രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ സിനിമ കണ്ടത്.

ഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ​ഗോപി ചിത്രം ജെഎസ്കെയാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. ജാനകി എന്ന പേരിന്റെ പേരിൽ സെൻസർ ബോർഡ് ചിത്രത്തിന്‍റെ റിലീസ് തടഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിൽ രണ്ടേ മുക്കാൽ ദൈർഘ്യമുള്ള സിനിമ നേരിട്ട് കാണാൻ ഹൈക്കോടതി ജഡ്ജി തീരുമാനിക്കുകയും ചെയ്തു. ഈ വാർത്തയ്ക്ക് താഴെ പരിഹാസ കമന്റിട്ടയാൾക്ക് സുരേഷ് ​ഗോപിയുടെ മക്കളായ ഭാ​ഗ്യയും മാധവും നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ ആയിരുന്നു ഒരാളുടെ പരിഹാസ കമന്റ്. "സ്വന്തം കേസ് ആക്കി ഹൈപ്പ് ഉണ്ടാക്കുന്നു. ബിസിനസ് ട്രിക്ക്", എന്നായിരുന്നു കുറിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മാധവന് സുരേഷ് മറുപടിയുമായി എത്തി. "ശരിയായ ആശയം, സിനിമ തെറ്റായിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നു", എന്നായിരുന്നു മാധവിന്റെ മറുപടി. പിന്നാലെ ഭാ​ഗ്യ സുരേഷും രം​ഗത്ത് എത്തി.

"നൂറുകണക്കിന് അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ രക്തവും വിയർപ്പും കണ്ണീരും ഒഴുക്കിയാണ് ഒരു സിനിമ നിർമ്മിക്കുന്നത്. അവരെല്ലാം ഒരേപോലെ കഷ്ടപ്പെടുകയാണ്. സ്വന്തം സിനിമയ്ക്ക് പ്രശസ്തി ലഭിക്കാനും റിലീസ് തീയതി നീട്ടിവെക്കാനും വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്ന നിങ്ങൾ എത്ര വിഡ്ഢിയാണ്", എന്നായിരുന്നു ഭാ​ഗ്യ സുരേഷിന്റെ മറുപടി.

ഇന്ന് രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ സിനിമ കണ്ടത്. എറണാകുളം ലാൽ മീഡിയയിൽ ആയിരുന്നു പ്രത്യേക സ്ക്രീനിങ്. ഹർജി ബുധനാഴ്ച വീണ്ടും പരി​ഗണിക്കുമ്പോൾ ജഡ്ജി തീരുമാനം അറിയിക്കുകയും ചെയ്യും. ജാനകി എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് കേന്ദ്ര സെൻസർ ബോർഡിന്റെ നിലപാട്. കോടതിയ്ക്ക് മുന്നിൽ ഇവർ കൃത്യമായ മറുപടി ഇതുവരെ നൽകിയിട്ടുമില്ല. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് നേരത്തെ സെൻസർ ബോർഡിനോട് കോടതി ചോദിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്