കൊവിഡ് വാക്സിൻ സ്വീകരിച്ച് ജ്യോതികയും സൂര്യയും

Web Desk   | Asianet News
Published : Jun 23, 2021, 02:40 PM IST
കൊവിഡ് വാക്സിൻ സ്വീകരിച്ച് ജ്യോതികയും സൂര്യയും

Synopsis

കൊവിഡ് വാക്സിൻ സ്വീകരിച്ചതായി അറിയിച്ച് സൂര്യയും ജ്യോതികയും.  

രാജ്യം കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് ഇപോഴും. വാക്സിൻ എടുക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുക എന്നതാണ് പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. കൊവിഡിനെ തുടര്‍ന്നുള്ള മരണം ആശങ്കയാകുന്നുമുണ്ട്. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി അറിയിക്കുകയാണ് താര ദമ്പതിമാരായ ജ്യോതികയും സൂര്യയും.

സൂര്യ തന്നെയാണ് തന്റെയും ജ്യോതികയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. വാക്സിൻ എടുത്തു എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ കമന്റുകളുമായി എത്തിയിരിക്കുന്നു. വാക്സിൻ എടുക്കേണ്ട പ്രാധാന്യത്തെ കുറിച്ചാണ് എല്ലാവരും പറയുന്നത്.

സൂരരൈ പൊട്രു എന്ന സിനിമയാണ് സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

പൊൻമകള്‍ വന്താല്‍ ആണ് ജ്യോതികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ