
കൊച്ചി: സൂര്യ എന്ന നടന്റെ മഹത്തായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ‘കങ്കുവ’ എന്ന വാഗ്ദാനം ചെയ്തുകൊണ്ടാണ് സംവിധയകാൻ സിരുത്തൈ ശിവ ഈ സിനിമ ഒരുക്കിയിരിക്കുന്നത് . ‘കങ്കുവ’ എന്ന ബിഗ് ബജറ്റ് ചിത്രം ഒരു മൾട്ടി-പാർട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് ഈ സംവിധായകൻ . ചിത്രത്തിന്റെ ആദ്യ അധ്യായം 2024 വേനലവധിക്ക് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും, ഇത് സിനിമാലോകത്തു ഒരു അത്ഭുതപൂർവ്വമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് .
‘കങ്കുവ’ 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്‌സീവ് ഐമാക്സ് ഫോർമാറ്റിലും, 2ഡി , 3ഡി പതിപ്പിലും പ്രദർശനം നടത്തും. ലോകമെമ്പാടുമുള്ള ഈ മഹത്തായ റിലീസ് ഇന്ത്യൻ സിനിമയ്‌ക്കായി ഇതുവരെ റിലീസ് ചെയ്യപ്പെടാത്ത പ്രദേശങ്ങളും ചാർട്ട് ചെയ്യാൻ ലക്ഷ്യമിടുന്നു. ഇത് ആഗോള സിനിമാറ്റിക് അനുഭവങ്ങളുടെ ഒരു പുതിയ യുഗത്തെ അറിയിക്കുന്നു.
നവംബർ 12-ന് പുറത്തിറക്കിയ ദീപാവലി പോസ്റ്റർ ‘കങ്കുവ’യുടെ ഗംഭീര വരവാണു കാണിച്ചിരിക്കുന്നത് . 2024 ഏപ്രിൽ 11 ന് ഈ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട് . ഈ ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ' യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത് . സിനിമയുടെ വിപുലമായ ക്യാൻവാസിലേക്കും നൂതനമായ ചലച്ചിത്രനിർമ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് നൽകുന്നുത് .
ഈ ബിഗ് ബജറ്റ് പ്രോജക്റ്റിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് താരം ദിഷ പടാനിയുടെ സാന്നിധ്യം ചിത്രത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന, 'കങ്കുവ' ഏകദേശം 350 കോടിയുടെ ഒരു ബിഗ് ബഡ്ജറ്റാണ് എന്നുള്ളത് ചിത്രത്തിന്റെ നൂതനമായ നിർമ്മാണ പ്രവർത്തനത്തിന്റെ തെളിവാണ്.
ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതത്തിനു നേതൃത്വം നൽകിയിരിക്കുന്നത് . ഛായാഗ്രഹണ സംവിധായകൻ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
സുഹൃത്തായ ജേര്‍ണലിസ്റ്റിന് സ്നേഹ ചുംബനം- വൈറലായി സല്‍മാന്‍റെ വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ