
ചെന്നൈ: മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് തുടരും. മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റായി രേഖപ്പെടുത്തുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഇത്തരത്തില്‍ തരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും തരുണ്‍ മൂര്‍ത്തിയെ കണ്ട് അഭിനന്ദിച്ച കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും ആദരവും എടുത്ത് പറയുന്നുണ്ട് തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റ്.
കാര്‍ത്തിക്കൊപ്പമുള്ള ചിത്രം സ്റ്റോറിയായി ഇട്ട തരുണ്‍ എഴുതിയത് ഇങ്ങനെയാണ്, കോളിവുഡിലും ‘തുടരും’ തരംഗം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫാന്‍ ബോയ്‌സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്.".
അതേ സമയം ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ നേരത്തേ ഇടംപിടിച്ചിരുന്ന ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 100 കോടിയിലധികം ഗ്രോസ് ആണ്. ആദ്യമായാണ് ഒരു സിനിമ കേരളത്തില്‍ നിന്ന് മാത്രം 100 കോടി പിന്നിടുന്നത്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയറ്ററുകളില്‍ ഇപ്പോഴും മികച്ച ഒക്കുപ്പന്‍സി ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
ടിക്കറ്റ് വില്‍പ്പനയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സിനെ മറികടന്നാണ് എക്കാലത്തെയും ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്.
43 ലക്ഷം ടിക്കറ്റുകളാണ് മഞ്ഞുമ്മല്‍ ലൈഫ് ടൈമിന്‍ വിറ്റിരുന്നതെങ്കില്‍ തുടരും ഇതിനകം തന്നെ 43.30 ലക്ഷം ടിക്കറ്റുകള്‍ മറികടന്നിട്ടുണ്ട്. എമ്പുരാന്‍ ആണ് ഈ ഓള്‍ ടൈം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 37.5 ലക്ഷം ടിക്കറ്റുകളാണ് ചിത്രം വിറ്റത്. നാലാം സ്ഥാനത്തുള്ള ആവേശം 30 ലക്ഷം ടിക്കറ്റുകളും അഞ്ചാം സ്ഥാനത്തുള്ള ആടുജീവിതം 29.2 ലക്ഷം ടിക്കറ്റുകളും വിറ്റിരുന്നു.
അതേസമയം തുടരും നേടുന്ന ഫൈനല്‍ കളക്ഷന്‍ എത്രയെന്നത് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. വേനലവധിക്കാലം രണ്ടാഴ്ച കൂടി അവശേഷിക്കുന്നത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസില്‍ ഗുണപരമായി പ്രതിഫലിക്കും. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രം കൂടിയാണ് തുടരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ