Jai Bhim|'ഷോഷാങ്ക് റിഡംപ്ഷനെ' പിന്തള്ളി 'ജയ് ഭീം' ഐഎംഡിബിയില്‍ ഒന്നാമത്

Web Desk   | Asianet News
Published : Nov 11, 2021, 11:06 AM ISTUpdated : Feb 05, 2022, 04:00 PM IST
Jai Bhim|'ഷോഷാങ്ക് റിഡംപ്ഷനെ' പിന്തള്ളി 'ജയ് ഭീം' ഐഎംഡിബിയില്‍ ഒന്നാമത്

Synopsis

സൂര്യ നായകനായ ചിത്രം ജയ് ഭീം ഐഎംഡിബി റേറ്റിംഗില്‍ ഒന്നാമത്.

സൂര്യ (Suriya) നായകനായ ചിത്രമാണ് ജയ് ഭീം (Jai Bhim). ത സെ ജ്ഞാനവേല്‍ (Tha Se Gnanavel) സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയ് ഭീമെന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. മലയാളി ലിജോമോളും (Lijomol Jose) ഒരു കരുത്തുറ്റ കഥാപാത്രമായി എത്തിയ ജയ് ഭീം ഐഎംഡിബി(imdb) റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.

ലോകത്തെ എല്ലാ സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‍സറ്റാണ് ഐഎംഡിബി എന്ന ചുരുക്ക പേരില്‍ വിളിക്കുന്ന ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് . സിനിമകൾക്ക് പുറമെ ടിവി- വെബ് സീരീസുകൾ, ഗെയിമുകൾ തുടങ്ങിയവയേയും കുറിച്ചുള്ള വിവരങ്ങളും ഐഎംഡിബിയിലുണ്ട്. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ ഷോഷാങ്ക് റിഡംപ്ഷനെ (shawshank redemption) പിന്തള്ളി ഐഎംഡിബി റേറ്റിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ജയ് ഭീം. ഷോഷാങ്ക് റിഡംപ്ഷനെന്ന ചിത്രത്തിന് 9.3 ആണെങ്കില്‍ ജയ് ഭീമിന് 9.6ഉം റേറ്റിംഗ് ആണ് ഉള്ളത്.

ജയ് ഭീമെന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.  

ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും ജയ് ഭീമില്‍ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു.സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാാനം നിര്‍വഹിച്ചത്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം