ദീപാവലി ആഘോഷമാക്കാൻ സൂര്യയുടെ കറുപ്പിലെ 'ഗോഡ് മോഡ്' ഗാനം പ്രേക്ഷകരിലേക്ക്

Published : Oct 20, 2025, 01:56 PM IST
Suriya

Synopsis

സൂര്യയുടെ കറുപ്പിലെ ആദ്യ ഗാനം.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്റെ 'ഗോഡ് മോഡ്' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോ ദീപാവലി ദിനമായ ഇന്ന് റിലീസ് ചെയ്‍തു. ഗ്രാമോത്സവത്തിലെ ആഘോഷങ്ങൾ നിറഞ്ഞ സൂര്യയുടെ അടിപൊളി ഗാനം ദീപാവലി ദിനത്തിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്.

ദീപാവലി റിലീസായി ചിത്രം എത്തിക്കാനാണ് ലക്ഷ്യമിട്ടത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എത്തിയിരുന്നു ആര്‍ ജെ ബാലാജി. ദീപാവലിക്ക് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സിനിമയുടെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ തീരാൻ താമസം എടുക്കുന്നതിനാല്‍ റിലീസ് മാറ്റിയിരുന്നുവെന്നുമാണ് ആര്‍ ജെ ബാലാജി അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ചിത്രം വളരെ ഇഷ്‍ടമായെന്നും ദീപാവലിക്ക് സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇന്ന് ഗാനം പുറത്തുവിട്ടിരിക്കുന്നത്. കറുപ്പിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സായ് അഭ്യാങ്കറാണ്. ഗോഡ് മോഡ് ഗാനത്തിന്റെ വരികൾ വിഷ്‍ണു ഇടവനാണ് എഴുതിയത്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പിൽ തൃഷ നായികയായി അഭിനയിക്കുന്നു. 2005 ന് ശേഷം സൂര്യയുമായി വീണ്ടും തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ കറുപ്പിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി.കെ.വിഷ്‍ണു ഛായാഗ്രാഹണം, കലൈവാണൻ എഡിറ്റിംഗ്, അരുൺ വെഞ്ഞാറമൂട് കലാസംവിധാനം, ഷോഫി, സാൻഡിയുടെയും കൊറിയോഗ്രഫിയും അൻപറിവിന്റേയും വിക്രം മോറിൻ്റെയും ആക്ഷൻസും കൊറിയോഗ്രാഫിയും കറുപ്പിൻ്റെ സാങ്കേതിക സംഘത്തിൻ്റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ എസ്ആർ പ്രഭുവും എസ്ആർ പ്രകാശ് ബാബുവുമാണ് കറുപ്പിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് : പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്
ബോക്സോഫീസ് ഭരിക്കാൻ 'രാജാസാബ്' എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം