അഖിൽ അക്കിനേനിയുടെ ‘ഏജന്റ്’; ഷൂട്ടിം​ഗിനായി മമ്മൂട്ടി ഹംഗറിയിൽ

By Web TeamFirst Published Oct 28, 2021, 11:55 AM IST
Highlights

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. 

വൈഎസ്ആറിന്റെ ജീവിതകഥ പറഞ്ഞ ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി(mammootty) വീണ്ടും തെലുങ്കിൽ(telugu) അഭിനയിക്കുന്ന ചിത്രമാണ് ‘ഏജന്റ്’(agent). നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി(akhil akkineni) ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ ഷൂട്ടിം​ഗിനായി മമ്മൂട്ടി ഹംഗറിയിൽ(hungary)എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുനന്ത്. അഞ്ച് ദിവസമാണ് മമ്മൂട്ടിയുടെ ഹംഗറിയിയെ ഷൂട്ടിം​ഗ്. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി. കശ്മീർ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിം​ഗ് നടക്കും. 

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

click me!