42 ലക്ഷത്തിന്റെ തട്ടിപ്പ്, ഇരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ; പ്രതികള്‍ വീട്ടുജോലിക്കാരിയും കുടുംബവും

Published : Sep 24, 2025, 04:10 PM IST
Suriya Sivakumar

Synopsis

ര്യയുടെ സെക്യൂരിറ്റി ഓഫീസറെ നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന് 30 ഗ്രാം സ്വർണം ലാഭവിഹിതമായി നൽകുകയായിരുന്നെന്നു പൊലീസ് പറയുന്നു.

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയതിന് ശേഷമാണ് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ പണം നിക്ഷേപിച്ചത്. സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന് 30 ഗ്രാം സ്വർണം ലാഭവിഹിതമായി നൽകുകയായിരുന്നെന്നു പൊലീസ് പറയുന്നു.

നേരത്തെ വിശ്വാസ്യത പിടിച്ചുപറ്റിയ സുലോചനയും ടീമും ജനുവരി -ഫെബ്രുവരി മാസങ്ങളിലായി 45 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.അതിന്റെ ലാഭവിഹിതം മാർച്ചിൽ നൽകാമെന്നാണ് പറഞ്ഞിരുന്നത്. നേരത്തെ വിശ്വസം പിടിച്ചുപറ്റിയത് കൊണ്ട് ഇത്രയും പണം നിക്ഷേപണത്തിന് വേണ്ടി കൈമാറുമ്പോൾ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർക്ക് യാതൊരുവിധ സംശയവും ഉണ്ടായില്ലെന്ന് പൊലീസ് പറയുന്നു. പണം തിരിച്ചു നൽകാമെന്ന് പറഞ്ഞ മാർച്ചു മാസം എത്തിയപ്പോഴാണ് ഇത്രയും വലിയൊരു തട്ടിപ്പിന് ഇരയായി താനെന്ന് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ മനസിലാക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറയുകയും പിന്നീട് സുലോചനയും കുടുംബവും ഒളിവിൽ പോകുകയുമാണ് ഉണ്ടായത്. അപ്പോഴാണ് താൻ ചതിക്കപ്പെട്ടന്നറിഞ്ഞ സെക്യൂരിറ്റി ഓഫീസർ ജൂലൈയിൽ പൊലീസിൽ പരാതി നൽകുന്നത്. നിക്ഷേപണ തട്ടിപ്പിൽ സെക്യൂരിറ്റി ഓഫീസർ മാത്രമല്ല, നിരവധിപേർ പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടത്തി. രണ്ടു കോടിയോളം പണം നിക്ഷേപണ തട്ടിപ്പ് ഈ സംഘം നടത്തിയിട്ടുണ്ട്.

പിന്നീട്, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സുലോചയും ഒപ്പം പങ്കാളികളായ കുടുംബങ്ങളായ ബാലാജി , ഭാസ്കർ, വിജയ ലക്ഷ്മി എന്നിവര്‍ അറസ്റ്റിലാകുകയും ചെയ്യുകയായിരുന്നു. തട്ടിപ്പ് വിവരം അറിഞ്ഞതോടെ സുലോചനയെ ജോലിയിൽ നിന്ന് സൂര്യ പിരിച്ചുവിട്ടിരുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി സുര്യയുടേതായി റിലീസിനെത്തിയ ചിത്രം. ആർ .ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ഇനി റിലീസിനെത്താനുള്ള ചിത്രം, വെങ്കി അട്ലൂർ സംവിധാനം ചെയ്യുന്ന സൂര്യയുടെ 46- മത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്