'ഒരിക്കൽ കൂടി നിന്നെ ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ': സുശാന്തിന്‍റെ ഓർമ്മയിൽ സഹോദരി

By Web TeamFirst Published Jul 22, 2020, 10:32 AM IST
Highlights

സുശാന്തിന്റെ മരണ ശേഷം ഹൃദയഭേദകമായ കുറിപ്പുകൾ ഇതിനു മുമ്പും ശ്വേത പങ്കുവച്ചിട്ടുണ്ട്. എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കും എന്ന് കരുതുന്നു. നിന്നെ ഞങ്ങള്‍ എന്നും സ്നേഹിക്കും എന്നായിരുന്നു അതിലൊരു കുറിപ്പ്. 

യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാല വിയോഗത്തിന്റ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓർമ്മകൾ സാമൂ​ഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ സുശാന്തിന്റെ ഓർമ്മകളുമായി ഒറ്റവരി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരി ശ്വേത സിംഗ്.

ഫേസ്ബുക്കിൽ സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സഹോദരനെ നഷ്ടമായ എല്ലാ വേദനയും പ്രകടമാക്കി ശ്വേതയുടെ ഒറ്റവരി കുറിപ്പ്. ‘ഒരിക്കൽ കൂടി നിന്നെ ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു‘ എന്നാണ് കുറിപ്പ്.

സുശാന്തിന്റെ മരണ ശേഷം ഹൃദയഭേദകമായ കുറിപ്പുകൾ ഇതിനു മുമ്പും ശ്വേത പങ്കുവച്ചിട്ടുണ്ട്. എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കും എന്ന് കരുതുന്നു. നിന്നെ ഞങ്ങള്‍ എന്നും സ്നേഹിക്കും എന്നായിരുന്നു അതിലൊരു കുറിപ്പ്. കഴിഞ്ഞമാസം 14ന് ആയിരുന്നു സുശാന്തിനെ മുംബൈയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയത്. മരണവാര്‍ത്ത ഞെട്ടലുണ്ടാകുകയും വിവാദമാകുകയും ചെയ്‍തു. 

click me!