നടി ​ഗായത്രിയും ഭർത്താവും സഞ്ചരിച്ച ലംബോർ​ഗിനി ഫെറാരിയിൽ ഇടിച്ച് അപകടം; രണ്ട് മരണം -വീഡിയോ

Published : Oct 04, 2023, 04:20 PM ISTUpdated : Oct 04, 2023, 04:27 PM IST
നടി ​ഗായത്രിയും ഭർത്താവും സഞ്ചരിച്ച ലംബോർ​ഗിനി ഫെറാരിയിൽ ഇടിച്ച് അപകടം; രണ്ട് മരണം -വീഡിയോ

Synopsis

ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു

മുംബൈ: നടി ​ഗായത്രി ജോഷിയും ഭർത്താവ് വികാസ് ഒബ്രോയിയും സഞ്ചരിച്ച കാർ ഇറ്റലിയിൽ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നടിയും ഭർത്താവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ഷാരൂഖ് ഖാൻ നായകനായ ‘സ്വാദേശ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും സഞ്ചരിച്ച കാർ മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം. 

ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ മറിഞ്ഞു വീഴുകയും തകരുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെരാരിക്ക് തീപിടിച്ച് യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവരാണ് മരിച്ചത്. ദമ്പതികളായ ഇവർ സ്വിറ്റ്‌സർലൻഡ് സ്വദേശികളാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇറ്റാലിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ഗായത്രി ജോഷി വീഡിയോ ജോക്കിയായാണ് കലാജീവിതം തുടങ്ങിയത്. 2000-ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം നേടി. പിന്നീട് മിസ് ഇന്റർനാഷണൽ 2000-ൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2004-ൽ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത 'സ്വാദേശ്' എന്ന സിനിമയിൽ അഭിനയിച്ചു. 2005ൽ വ്യവസായിയായ വികാസ് ഒബ്‌റോയിയെ വിവാഹം കഴിച്ചു. പരസ്യ മോഡലായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ഹൻസ് രാജ് ഹൻസിന്റെ 'ജഞ്ജരിയ', ജഗ്ജിത് സിങ്ങിന്റെ 'കഗാസ് കി കഷ്ടി' എന്നിവയുൾപ്പെടെ നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചു. 

 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ