വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സ്വാമി അയ്യപ്പന്‍ താരം കൗഷിക് ബാബു

Published : Nov 29, 2019, 09:25 AM ISTUpdated : Nov 29, 2019, 09:26 AM IST
വിവാഹ  ചിത്രങ്ങള്‍ പങ്കുവച്ച് സ്വാമി അയ്യപ്പന്‍ താരം കൗഷിക് ബാബു

Synopsis

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പന്‍ വന്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ പര്മപരയാണ്. ശബരിമല അയ്യപ്പന്‍റെ ഐതിഹ്യ കഥ തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പന്‍ വന്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ പര്മപരയാണ്. ശബരിമല അയ്യപ്പന്‍റെ ഐതിഹ്യ കഥ തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. പരമ്പരയില്‍ അയ്യപ്പ വേഷത്തിലെത്തിയ കൗഷിക് ബാബു എന്ന കലാകാരനെ മലയാളിക്ക് മറക്കാവാവില്ല. കണ്ണുകളില്‍ കുറുമ്പും കൗശലവും വീര്യവും ഒളിപ്പിച്ച കൗഷിക്കിനെ ഹൃദയത്തിലേക്കാണ് പ്രേക്ഷകര്‍ വരവേറ്റത്.

കൗഷിക് ബാബുവിന്‍റെ വിവാഹ വാര്‍ത്തയെത്തിയിരിക്കുകയാണിപ്പോള്‍. യുവനടന്‍ ചെന്നൈ സ്വദേശിനിയായ  റത്ന ഭവ്യ എന്ന പെണ്‍കുട്ടിയെയാണ് വിവാഹംചെയ്തത്. വിവാഹത്തിന് മുമ്പുള്ള വിശേഷങ്ങള്‍ കൗഷിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹ ശേഷം ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിലത്തുരുണ്ടും, തലതല്ലിയും കരയാറുണ്ട്, സിംഗിൾ ലൈഫ് എളുപ്പമല്ല': ജുവൽ മേരി
ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അവസാന നോക്കുകാണാൻ പ്രമുഖർ