
നടി സ്വാതി റെഡ്ഡിയുടെ ഒരു വീഡിയോ ചര്‍ച്ചയാകുന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചുള്ള സ്വാതിയുടെ വീഡിയോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നുത്. വേഷം മാറിയിട്ടാണ് താരം എത്തിയിരിക്കുന്നത്. പര്‍ദ്ദ ധരിച്ചുള്ള തന്റെ വീഡിയോ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടുള്ള വീഡിയോ ആണോ എന്ന് വ്യക്തമല്ല. എന്തായാലും സ്വാതി റെഡ്ഡി പങ്കുവെച്ച വീഡിയോ ഹിറ്റായിരിക്കുകയാണ്. കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്ന് പറയുന്നവരും കുറവല്ല. മുഖം വ്യക്തമാക്കിയിട്ടുള്ള വീഡിയോയും ചേര്‍ത്താണ് താരം പങ്കുവെച്ചിരിക്കുന്നത്.
'ആമേൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തില്‍ 'ശോശന്ന' എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 'സോളമന്റെ' ജോഡിയായിരുന്നു ചിത്രത്തില്‍ 'ശോശന്ന'. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പി എസ് റഫീഖായിരുന്നു തിരക്കഥ. എന്തായാലും സ്വാതിക്ക് ആദ്യ മലയാള ചിത്രത്തില്‍ വിജയം നേടാനായിരുന്നു. പ്രേക്ഷകര്‍ എന്നും ഇഷ്‍ടപ്പെടുന്ന ഒരു കഥാപാത്രം ആണ് സ്വാതിയുടേത്.
'നോര്‍ത്ത് 24 കാത'ത്തിലും മികച്ച കഥാപാത്രമായി സ്വാതി വേഷമിട്ടു. അനില്‍ രാധാകൃഷ്‍ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ 'നാരായണി' എന്ന വേഷത്തിലായിരുന്നു സ്വാതിഎത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള 'ഡബിള്‍ ബാരലി'ലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി. ജയസൂര്യ നായകനായി വേഷമിട്ട മലയാളം ചിത്രം 'തൃശൂര്‍ പൂര'ത്തിലും നായിക സ്വാതിയായിരുന്നു. 'ആട് ഒരു ഭീകര ജീവിയാണെ'ന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും നടി സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'പഞ്ചതന്ത്രം' എന്ന ചിത്രമാണ് സ്വാതിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക