
വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിച്ച താരമാണ് മനോജ് കെ ജയൻ. ഗൗരവസ്വഭാവമുള്ള വേഷങ്ങള്‍ മാത്രമല്ല കോമഡി കഥാപാത്രങ്ങളും മനോജ് കെ ജയൻ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി താരം ഇടപെടാറുണ്ട്. മനോജ് കെ ജയൻ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പമ്പില്‍ പെട്രോള്‍ അടിക്കുന്ന തന്റെ വീഡിയോയാണ് മനോജ് കെ ജയൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. പമ്പില്‍ ജോലി കിട്ടിയത് അല്ലെന്ന് വീഡിയോയില്‍ മനോജ് വ്യക്തമാക്കുന്നുണ്ട്. ലണ്ടനില്‍ എത്തിയാല്‍ ഇതൊക്കെ ചെയ്‍തേപറ്റൂവെന്ന് പറയുകയാണ് മനോജ് കെ ജയൻ. ഭാവിയില്‍ ചിലപ്പോള്‍ ഉപകരിച്ചേക്കുമെന്നാണ് ചിലര്‍ വീഡിയോയ്‍ക്ക് കമന്റിടുന്നത്.
'ഹിഗ്വിറ്റ' എന്ന ചിത്രമാണ് മനോജിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹേമന്ത് ജി നായർ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഹിഗ്വിറ്റയില്‍ സുരാജ് വെഞ്ഞാറമൂടിനും ധ്യാൻ ശ്രീനിവാസനും മനോജ് കെ ജയനും ഒപ്പം വേഷമിട്ടു.
മനോജ് കെ ജയൻ വേഷമിട്ട ചിത്രങ്ങളില്‍ 'ജയിലര്‍' ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകൻ. സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ സംവിധാനം. മനോജ് കെ ജയന്റെ കഥാപാത്രം ചിത്രത്തില്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ധ്യാൻ ശ്രീനിവാസന്റേത് പിരീഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജയിലറുടെ വേഷത്തിലായിരിക്കും ധ്യാൻ ശ്രീനിവാസൻ.
Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക