'മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണയുണ്ട്', ഓടിളക്കി വന്നവരല്ല അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ശ്വേതാ മേനോൻ

Published : Jul 04, 2026, 01:53 PM IST
Shwetha Menon

Synopsis

''രാജി വെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി''- ശ്വേത മേനോൻ പറയുന്നു.

അമ്മ തര്‍ക്കത്തില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്ക് ഉണ്ടെന്ന് വ്യക്തമാക്കി നടി ശ്വേതാ മേനോൻ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ശ്വേതാ മേനോന്റെ പ്രതികരണം. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല എന്നാണ് ശ്വേതാ മേനോൻ എഴുതിയിരിക്കുന്നത്.

ശ്വേതാ മേനോന്റെ കുറിപ്പ്

"സത്യമേവ ജയതേ

'അമ്മ'യിലെ ചില തർക്കങ്ങൾ മുതലെടുത്ത് 'അമ്മ'യെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജി വെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല'അമ്മ' എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. 'അമ്മ'യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.

ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല," എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശ്വേത പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്; റിലീസ് പ്രഖ്യാപിച്ചു
'15 കോടി ലഭിക്കും', ബിജെപി നേതാവിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച് മാലാ പാര്‍വതി, ശ്വേതാ മേനോന് ദുരുദ്ദേശ്യമെന്നും നടി