പച്ചക്കുള്ള മുസ്ലിം വിരുദ്ധതയാണ്; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി ശ്യാം പുഷ്‍കരൻ

Web Desk   | Asianet News
Published : Dec 29, 2019, 01:32 PM IST
പച്ചക്കുള്ള മുസ്ലിം വിരുദ്ധതയാണ്; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി ശ്യാം പുഷ്‍കരൻ

Synopsis

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്‍കരൻ.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുകയാണ്. മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ നിന്നുമൊക്കെയുള്ള താരങ്ങളും സിനിമ പ്രവര്‍ത്തകരുമൊക്കെ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരെ വിവിധ രാഷ്‍ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയുമാണ്. അതേസമയം പൗരത്വ നിയമ ഭേദഗതി  ശരിക്കും മുസ്ലിം വിരുദ്ധതയാണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‍കരനും പറയുന്നു. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച "ശ്യാം പുഷ്‍കർ നൈറ്റ്സ്‌ "എന്ന സംവാദത്തിലാണ് ശ്യാം പുഷ്‍കരൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു ശ്യാം പുഷ്‍കരന്റെ പ്രതികരണം. അത് എല്ലാവർക്കും അറിയാവുന്നത്  ആണല്ലോ. വെറും പച്ചക്ക് ഉള്ള മുസ്ലിം വിരുദ്ധത. ഇവർ കുറെ നാൾ ആയിട്ട് അത് തന്നെ ആണ് ചെയ്‍തു കൊണ്ടിരിക്കുന്നതും. കുടുതൽ ഒരുപാട് കാര്യങ്ങൾ  ഒന്നും പറയേണ്ടതില്ല. അവർക്ക്  മുസ്ലിമിനെ ഇഷ്‍ടമേ അല്ല- ശ്യാം പുഷ്‍കരൻ പറയുന്നു.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ