
ചിമ്പു നായകനാകുന്ന 'പത്തു തല'യ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പത്തു തല'യുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 30ന് ആയിരിക്കും ചിമ്പുവിന്റെ ചിത്രം റിലീസ് ചെയ്യുകയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്.
ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കര്‍, കലൈയരൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ്.
ചിമ്പു നായകനാകുന്ന 'പത്ത് തല'യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. 'പത്ത് തല'യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് 'പത്ത് തല'.
ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാൻ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
Read More: 'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്