ഇതാര് മോഹൻലാലോ?, കുട്ടികള്‍ക്കൊപ്പമുള്ള അജിത്തിന്റെ ഫോട്ടോ കണ്ട് ആരാധകര്‍

Published : Aug 27, 2023, 11:06 AM IST
ഇതാര് മോഹൻലാലോ?, കുട്ടികള്‍ക്കൊപ്പമുള്ള അജിത്തിന്റെ ഫോട്ടോ കണ്ട് ആരാധകര്‍

Synopsis

മോഹൻലാലിന്റെ ചില കഥാപാത്രങ്ങള്‍ അജിത്തിന്റെ ഫോട്ടോ കാണുമ്പോള്‍ ഓര്‍മയിലേക്ക് എത്തുന്നുവെന്ന് ആരാധകര്‍.

കുട്ടികള്‍ക്കൊപ്പം ഉല്ലസിക്കുന്ന നടൻ മോഹൻലാലിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. 'മിന്നാരം', 'ഉണ്ണികളേ ഒരു കഥ പറയാം' തുടങ്ങിയ നിരവധി ഹിറ്റുകളില്‍ മോഹൻലാലും കുട്ടികളും ഒന്നിച്ചുള്ള ആകര്‍ഷകമായ രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തമിഴ് താരം അജിത്തിന്റെ ഫോട്ടോ കാണുമ്പോള്‍ പ്രേക്ഷകരുടെ ഓര്‍മയിലേക്ക് എത്തുന്നത് മോഹൻലാലിന്റെ ആ ഹിറ്റ് കഥാപാത്രങ്ങളാണ്. കുറച്ച് കുട്ടികളുടെ കൂടെ സൈക്കളോടിക്കുന്ന താരത്തെ കണ്ടാണ് ഇതാര് മോഹൻലാലോ എന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലെ കമന്റില്‍ ചോദിക്കുന്നത്.

അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം 'വിഡാമുയര്‍ച്ചി'യുടെ ചിത്രീകരണം സെപ്‍റ്റംബറിലായിരിക്കും ആരംഭിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്താണ് 'വിഡാമുയര്‍ച്ചി'യുടെ പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം. ജര്‍മനി, ഡെൻമാര്‍ക്ക്, നോര്‍വേ എന്നിവടങ്ങളില്‍ താരം അടുത്തിടെ പര്യടനം നടത്തിയിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും വൻ ഹിറ്റായി മാറിയതും. എച്ച് വിനോദായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ', ഫോട്ടോയുമായി 'ആര്‍ഡിഎക്സി'ലെ 'ഡോണി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ