
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ആണ് യുവ സംവിധായകൻ മരിച്ചത്. മറ്റൊരു നടനായ പളനിയപ്പന്‍റെ കാറും ശരണിന്‍റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
കണ്ടാൽ മാന്യൻ, വീട് വൃത്തിയാക്കാൻ വിളിച്ചു, ശേഷം വമ്പൻ 'പണി'! മുതലും ആളും പോയ വഴി തേടി പൊലീസ്
അതേസമയം അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ പളനിയപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പളനിയപ്പന്‍റെ വൈദ്യ പരിശോധന റിപ്പോർട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക എന്നാണ് വിവരം. ശരൺ രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ വെട്രിമാരന്‍റെ അസിസ്റ്റന്‍റായിരുന്ന മരണപ്പെട്ട ശരൺ. വെട്രിമാരന്‍റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
അതേസമയം തൊടുപുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ചിത്രീകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്‍റെ ചിത്രകരണ വേളയിൽ വാഹനാപകടം ഉണ്ടായി എന്നതാണ്. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന് അരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ