Asianet News MalayalamAsianet News Malayalam

ധ്യാൻ ശ്രീനിവാസന്‍റെ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ലോക്കേഷനിൽ അപകടം, വാഹനം നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചു

നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്

Accident on location of Dhyan Srinivasan movie Swargathile Katturumbu, vehicle lost control and hit post  asd
Author
First Published Jun 9, 2023, 10:56 PM IST

തൊടുപുഴ: ചിത്രീകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്‍റെ തൊടുപുഴയിലെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല.

എഐ ക്യാമറ, കേരളത്തിൽ സംഭവിച്ചത്! യഥാർത്ഥ കണക്ക് അറിയുമോ? നിയമലംഘനം കൂടുതൽ കാറിലെ മുൻസീറ്റിൽ, വിവരിച്ച് മന്ത്രി

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേർപ്പട, എന്‍റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

വെട്രിമാരന്‍റെ സഹ സംവിധായകൻ, ബൈക്കിൽ സഞ്ചരിക്കവെ ദാരുണാന്ത്യം; കാർ ഓടിച്ച നടൻ അറസ്റ്റിൽ

അതേസമയം ചെന്നൈയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു എന്നതാണ്. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ആണ് യുവ സംവിധായകൻ മരിച്ചത്. മറ്റൊരു നടനായ പളനിയപ്പന്‍റെ കാറും ശരണിന്‍റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ പളനിയപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പളനിയപ്പന്‍റെ വൈദ്യ പരിശോധന റിപ്പോർട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക എന്നാണ് വിവരം. ശരൺ രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios